NCT
KeralaMoviesNewsThrissur News

പ്രമുഖ സംവിധായകനും നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു.

പ്രമുഖ സംവിധായകനും നിർമ്മാതാവുമായ അരോമ മണി (എം. മണി – 65)  അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരൻ.

ഏഴ് ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുണ്ട്. ‘ആ ദിവസം’ (1982), ‘കുയിലിനെത്തേടി’ (1983), ‘എങ്ങനെ നീ മറക്കും’ (1983), ‘മുത്തോടു മുത്ത്’ (1984), ‘എന്റെ കളിത്തോഴന്‍’ (1984), ‘ആനക്കൊരുമ്മ’ (1985), ‘പച്ചവെളിച്ചം’ (1985) എന്നിവയാണ് അരോമ മണി സംവിധാനം ചെയ്ത മറ്റ് സിനിമകള്‍.

അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് ബാനറുകളില്‍ 62 ഓളം സിനിമകള്‍ നിര്‍മ്മിച്ച അരോമ മണിയുടെ ആദ്യനിര്‍മ്മാണ സംരംഭം 1977ല്‍ റിലീസ് ചെയ്ത മധു നായകനായ ‘ധീരസമീരെ യമുനാതീരെ’ ആയിരുന്നു. ‘തിങ്കളാഴ്ച നല്ല ദിവസം’, ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

 

Related posts

ബ്രൗൺഷുഗറും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി വിയ്യൂർ പോലീസിന്റെ പിടിയിൽ.

murali

കരുവന്നൂർ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali

കഴിമ്പ്രം ധർമ്മ വിലാസം സ്കൂൾ 107 ആം വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

murali
error: Content is protected !!