September 20, 2024
NCT
KeralaNewsThrissur News

ആയുർവ്വേധ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന്, ഔഷധകഞ്ഞി വിതരണവും

പഴുവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചാഴൂർ ദീപാഞ്ജലി ആയുർവേധാ ശുപത്രിയുടെ സഹകരണത്തോടെ ‘വീട്ടിൽ ഒരു വയർ ഔഷധകഞ്ഞി’ പദ്ധതി സംഘടിപ്പിച്ചു.

കിടപ്പു രോഗികൾക്ക് ഔഷധകഞ്ഞി തയ്യാറാക്കി 7 ദിവസം വീട്ടിലെത്തിക്കുന്നതാണ് പദ്ദതി. പരിപാടിയോടനുബന്ധിച്ച് നടന്ന ആയുർവ്വേധ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും കനാടി കാവ് മഠാധിപതി ഡോ വിഷ്ണു ഭാരതീയ സ്വാമികൾ ഉദ്ഘാടനം ചെയ്തു.വാർഡംഗം എൻ എൻ ജോഷി അദ്ധ്യക്ഷത വഹിച്ചു.

കവി ദിനേശ് രാജ, ഉമ്മർ പഴുവിൽ, സൊസൈറ്റി പ്രസിഡണ്ട് സജിത്ത് പാണ്ടാരിക്കൽ, സെക്രട്ടറി ഇ.പി സൈമൺ, ട്രഷറർ ഇവിഎൻ പ്രേം ദാസ്, ഇ പി ആൻ്റണി, ഡോക്ടർമാരായ ധന്യ , മിഥിന തുടങ്ങിയവർ സംസാരിച്ചു.

Related posts

തളിക്കുളത്തെ ഫ്ലാറ്റിൽ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

പെരിങ്ങോട്ടുകരയിൽ ബൈക്കിലെത്തിയ സംഘം വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു.

murali

തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കുഴി അടയ്ക്കല്‍ ആരംഭിച്ചു.

murali
error: Content is protected !!