September 20, 2024
NCT
KeralaNewsThrissur News

കാലിൽ ചുറ്റിയ പ്ലാസ്റ്റിക് കയർ കുരുക്കായതോടെ കൂട്ടുകാർക്കൊപ്പം മടങ്ങാനാകാതെ ദേശാടനപ്പക്ഷി.

വലപ്പാട് : കാലിൽ ചുറ്റിയ പ്ലാസ്റ്റിക് കയർ കുരുക്കായതോടെ കൂട്ടുകാർക്കൊപ്പം മടങ്ങാനാകാതെ ദേശാടനപ്പക്ഷി. ദേശാടനത്തിനെത്തിയ ചെറിയ കടൽക്കാക്കയാണ് (ബ്ളാക്ക് ഹെഡഡ് ഗൾ) കുരുക്കിൽപ്പെട്ടത്. കഴിമ്പ്രം കടൽക്കരയിലാണ് സംഭവം. പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ റാഫി കല്ലേറ്റുംകരയാണ് ഇതിന്റെ ചിത്രം പകർത്തിയത്.

കാലിൽ കുരുങ്ങിയ ചരട് കാരണം പക്ഷിക്ക് സ്വതന്ത്രമായി പറക്കാനാകുന്നില്ല. ചരട് നീക്കാൻ പക്ഷിയെ പിടികൂടാൻ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ഓഗസ്റ്റിലാണ് ബ്രൗൺ ഹെഡഡ്, ബ്ലാക്ക് ഹെഡഡ് പക്ഷികൾ കേരളത്തിലെത്തുന്നത്. മാർച്ച് – ഏപ്രിൽ മാസത്തോടെ തിരിച്ചുപോകും. ചരട് കുടുങ്ങിയ പക്ഷിക്ക് കൂട്ടായി ഏതാനും പക്ഷികൾ ഒപ്പംനിന്നിരുന്നു. പിന്നീട് ഇവയെയും കാണാതായതായി റാഫി പറഞ്ഞു.

ഏഷ്യയിലും യൂറോപ്പിലും കാനഡയുടെ കിഴക്കൻ തീരങ്ങളിലുമെല്ലാം പ്രജനനം നടത്തുന്ന ഇവയെ ഇന്ത്യയിലെ പടിഞ്ഞാറൻ കടൽത്തീരങ്ങളിലാണ് കാണാറുള്ളത്. ഏഷ്യയിൽ പ്രജനനം നടത്തുന്നവയാണ് കേരളത്തിലെത്തുന്നത്. പറക്കുമ്പോൾ ചിറകിന്റെ മുൻഭാഗത്ത് കാണുന്ന വെളുത്ത വക്കാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്.

കടലിൽ തീരത്തുനിന്ന്‌ അകലെയായി അപൂർവമായിമാത്രമേ ഇവയെ കാണാറുള്ളൂ. പ്രാണികൾ, മത്സ്യം, പുഴുക്കൾ, മണ്ണിരകൾ, സസ്യഭാഗങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം.

Related posts

കളിച്ചുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞുവീണ് ഏഴുവയസ്സുകാരി മരിച്ചു.

murali

ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി​യി​ല്‍ സംഘർഷത്തിൽ ര​ണ്ടു യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു.

murali

ചൂണ്ടയിടുന്നതിനിടെ പെണ്‍കുട്ടി കുളത്തില്‍വീണ് മരിച്ചു.

murali
error: Content is protected !!