September 20, 2024
NCT
KeralaNewsThrissur News

ചേർപ്പ് ദുരിതാശ്വാസ ക്യാമ്പിൽ സി.സി മുകുന്ദൻ എംഎൽഎ സന്ദർശനം നടത്തി.

തൃശ്ശൂർ : ചേർപ്പ് മേഖലയിൽ വീടുകൾ വെള്ളക്കെട്ടിലായതിനെത്തുടർന്ന് പടിഞ്ഞാട്ടുമുറി ഗവ.ജെ.ബി.സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചേർപ്പ് പഞ്ചായത്തിലെ 15 മുതൽ 19 വരെ വാർഡുകളിൽ നിന്നുള്ള 32 കുടുംബങ്ങളിലെ 94 ആളുകൾ ക്യാമ്പിൽ അഭയം തേടി.

ചേർപ്പ് പടിഞ്ഞാട്ടുമുറി, പണ്ടാരച്ചിറ, പൊട്ടുചിറ, മുത്തുള്ളിയാൽ, തോപ്പ്, എട്ടുമന തുരുത്ത് അംബേദ്കർ കോളനി, ഹെർബെർട്ട് കനാൽ എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് ക്യാമ്പിലെത്തിയത്. സി.സി. മുകുന്ദൻ എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് സുജിഷാ കള്ളിയത്ത്, സെക്രട്ടറി മുംതാസ്, വില്ലേജ് ഓഫീസർ ശ്രീവിദ്യ എന്നിവർ ക്യാമ്പിലെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

Related posts

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് സമീപം ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു.

murali

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.

murali

അല്ലി റാണി ടീച്ചർ നിര്യാതയായി.

murali
error: Content is protected !!