September 20, 2024
NCT
KeralaNewsThrissur News

ട്രെയിൻ യാത്രാ ദുരിതം; കേന്ദ്ര അവഗണനക്കെതിരെ തൃശൂരിൽ മുസ്‌ലിം യൂത്ത് ലീഗിന്റെ റെയിൽ സമരം.

തൃശൂർ : ട്രെയിൻ യാത്രാ ദുരിതം, കേന്ദ്ര അവഗണനക്കെതിരെ തൃശൂരിൽ മുസ്‌ലിം യൂത്ത് ലീഗ് റെയിൽ സമരം നടത്തി. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

റെയിൽവേ വികസനത്തിൽ കേരളത്തെ തുടർച്ചയായി അവഗണിക്കുന്നതിനുള്ള കാരണം കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് സി കെ മുഹമ്മദലി ആവശ്യപ്പെട്ടു. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും സർവീസ് ദീർഘിപ്പിക്കുന്നതിലും കേരളത്തോടുള്ള അവഗണന തുടരുകയാണ്. വർഷങ്ങളായി തറക്കല്ലിട്ടു മുടങ്ങിക്കിടക്കുന്ന പദ്ധതികൾ മാത്രമാണ് കേരളത്തിനുള്ളത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉൾപ്പെടെ, പ്രഖ്യാപിച്ച പദ്ധതികൾ എങ്ങുമെത്തിയിട്ടില്ല.

ടിക്കറ്റ് ചാർജിന്റെ കാര്യത്തിൽ വിമാനക്കമ്പനികളെ പോലെ റെയിൽവേയും പകൽകൊള്ളയാണ് നടത്തുന്നത്. യാത്രക്കാർക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കി. തൽക്കാൽ ടിക്കറ്റിൽ വലിയ തുക ഈടാക്കുന്നു. ഒഴിവുകൾ നികത്താതെ, സുരക്ഷയുടെ കാര്യത്തിലും അവഗണനയാണ്. ആവശ്യത്തിന് സർവീസുകളില്ലാതെ യാത്രാക്ലേശം രൂക്ഷമാണ്. കേരളത്തിന് ആവശ്യമായ പുതിയ ട്രെയിനുകളും പദ്ധതികളും ലഭ്യമാക്കാൻ അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകണം.

കോവിഡ് കാലത്ത് നിർത്തലാക്കിയ ടിക്കറ്റ് ഇളവ് മുതിർന്ന മാർക്ക് വീണ്ടും ലഭ്യമാക്കണം.
സ്ലീപ്പർ, സെക്കൻഡ് ക്ലാസ് കോച്ചുകൾ വർധിപ്പിക്കണം. ഡി റിസർവ്ഡ് കോച്ചുകൾ പുന:സ്ഥാപിക്കണം. തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് കൊള്ള അവസാനിപ്പിക്കണം. കോച്ചുകളുടെ അറ്റകുറ്റപ്പണികളും നവീകരണവും യഥാസമയം നടത്തണം. വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് അവസാനിപ്പിക്കണം –
സി കെ മുഹമ്മദലി പറഞ്ഞു. യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട്‌ എ എം സനൗഫൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, യൂത്ത് ലീഗ് ജില്ല ട്രഷറർ കെ കെ സക്കരിയ്യ, ഭാരവാഹികളായ എ വി അലി, അസീസ് മന്നലാംകുന്ന്, ടി എ ഫഹദ്, പി ജെ ജെഫീക്ക്, ഷെബീർ പാറമ്മൽ, എ വി സജീർ, എസ് ടി യു ജില്ല ജനറൽ സെക്രട്ടറി വി പി മൻസൂർ അലി, എം എസ് എഫ് ജില്ല പ്രസിഡണ്ട്‌ ആരിഫ് പാലയൂർ, ലീഗ് മണ്ഡലം പ്രസിഡണ്ട്‌ സി സുൽത്താൻ ബാബു, എം എസ് എഫ് സംസ്ഥാന ലൊ ഫെഡ് കൺവീനർ സുഹൈൽ നാട്ടിക, സി കെ ബഷീർ, കെ എ സുബൈർ, രജനി കൃഷ്ണന്ദ് പ്രസംഗിച്ചു.

കൊക്കാലെ ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് ജില്ല പ്രവർത്തക സമിതി അംഗങ്ങളായ ടി ആർ ഇബ്രാഹിം, കബീർ ഫൈസി, വി എം മുഹമ്മദ്‌ സമാൻ, അൻഷാദ് പാലപ്പിള്ളി, ഇ എസ് സിറാജ്, സുൽഫിക്കറലി ചോലക്കൽ, അഫ്സൽ വാഴക്കോട്ടിൽ, നാസർ ചളിങ്ങാട്, പി എം അക്ബർ അലി നേതൃത്വം നൽകി.

Related posts

ഓണകിറ്റ് വിതരണവും ഓണം സമ്മാന നെറുക്കെടുപ്പും നടത്തി.

murali

ദേശീയപാതയിൽ കാന പണി; തൃപ്രയാർ തേവരുടെ യാത്രയ്‌ക്ക്‌ തടസ്സമാകും.

murali

മാസപ്പിറവി കണ്ടു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ.

murali
error: Content is protected !!