September 19, 2024
NCT
KeralaNewsThrissur News

ശക്തന്‍ ബസ്സ് സ്റ്റാന്‍ഡും, പരിസരവും ഗതാഗത യോഗ്യമാക്കുക : ബിഎംഎസ്

തൃശ്ശൂരിലെ ഏറ്റവും പ്രധാനപ്പെട്ട ബസ്സ് സ്റ്റാന്‍ഡുകളില്‍ ഒന്നായ ശക്തന്‍ സ്റ്റാന്‍ഡും, പരിസരവും ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മോട്ടോര്‍ തൊഴിലാളികള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണ സംഘടിപ്പിച്ചു.

ദിവസവും ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും വന്നു പോകുന്ന ബസ് സ്റ്റാന്‍ഡ് വലിയ കുഴികളാലും ഗര്‍ത്തങ്ങളാലും തകര്‍ന്ന നിലയിലാണ്. മഴപെയ്താല്‍ കാനയും തോടും ബസ് സ്റ്റാന്‍ഡും ഒന്നാകെ വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്.
നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് അറ്റകുറ്റപണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നല്‍കിയിട്ടും നാളിതുവരെ അധികാരികള്‍ ഒന്നും ചെയ്തിട്ടില്ല.

ഇക്കാര്യത്തില്‍ പ്രതിഷേധിച്ച് നടത്തിയ ധര്‍ണ ബി എം എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു ജില്ലാ മോട്ടോര്‍ ആന്‍ഡ് എഞ്ചിനീയറിങ് മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡണ്ട് എം എം വത്സന്‍ അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ പ്രസിഡണ്ട് എസി കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എം എസ് പ്രേംകുമാര്‍,ബസ് ഫെഡറേഷന്‍ ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡണ്ട് ബിബിന്‍ ആലപ്പാട്ട്,  ബി എം എസ് സംസ്ഥാന സമിതി അംഗം കെ അച്യുതന്‍,പി.ബി.ഒ.എ ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് സുഗതന്‍ കല്ലിങ്ങപ്പുറം, ജനറല്‍ സെക്രട്ടറി കെ ഹരീഷ്, ജയന്‍ കോലാരി, ബെന്നി മോഹനന്‍,  എന്‍ വി വിനീഷ് മനു,ജയരാജ്, കെ എ മാത്യൂസ് എന്നിവര്‍ സംസാരിച്ചു

Related posts

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ വിതരണം ചെയ്യും.

murali

കെ.എസ്.എസ്.പി.യു  കുന്നംകുളം നോർത്ത് യൂണിറ്റിൻ്റെ യൂണിറ്റ് കൺവൻഷനും നവാഗതർക്കുള്ള സ്വീകരണവും.

murali

മാർഗ്ഗനിർദ്ദേശങ്ങളുമായി കെഎസ്ഇബി.

murali
error: Content is protected !!