September 20, 2024
NCT
KeralaNewsThrissur News

കേന്ദ്ര ബഡ്ജറ്റ് കേരളവിരുദ്ധം: സിപിഐഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഐഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാടാനപ്പള്ളി സെൻററിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.  സിപിഐഎം നാട്ടിക ഏരിയ കമ്മറ്റി അംഗം സ: കെ.എ.വിശ്വംഭരൻ മാഷ് ഉദ്ഘാടനം ചെയ്തു.

മൂന്നാം മോദി സർക്കാരിൻറെ ഒന്നാം ബഡ്ജറ്റ് കേരളത്തെ അപ്പാടെ അവഗണിക്കുന്ന ബഡ്ജറ്റാണ്. കേരളത്തിൻറെ പേരുപോലും പരാമർശിക്കാതെയാണ് നിർമ്മല സീതാരാമൻ ഇത്തവണത്തെ ബഡ്ജറ്റ് അവതരിപ്പിച്ചത്. കേരളത്തിന് അർഹമായ ഒരു പദ്ധതിക്കും ബഡ്ജറ്റിൽ വകയിരുത്തുകയുണ്ടായില്ല ബീഹാറിനും ആന്ധ്രപ്രദേശിനും വാരിക്കോരി നൽകിയ ഒരു പക്ഷപാതിത്വപരമായ ബഡ്ജറ്റ് ആണ് നിർമ്മല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ചത്.

കോർപ്പറേറ്റുകൾക്ക് അനുകൂലമായ ഒരു ബഡ്ജറ്റ് ആണിത് . ഭരണം നിലനിർത്താനുള്ള ഒരു ബഡ്ജറ്റ് ആണിത്. അതുകൊണ്ട് മുഴുവൻ ജനാധിപത്യ വിശ്വാസികളും ഈ ബഡ്ജറ്റിനെതിരായ പ്രതിഷേധത്തിൽ പങ്കുചേരണം കേരളത്തെ രക്ഷിക്കണം എന്നാണ് ഞങ്ങൾക്ക് ആവശ്യപ്പെടാൻ ഉള്ളത് എന്ന് പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് വിശ്വംഭരൻ പറഞ്ഞു.

ലോക്കൽ കമ്മറ്റി സെക്രട്ടറി സുരേഷ് മഠത്തിൽ അധ്യക്ഷത വഹിച്ചു. വി. ആർ.ഷിജിത്ത്, സി.എം. നിസാർ, പി.ബി. നിലേഷ്ജിത്ത്, എന്നിവർ സംസാരിച്ചു. ശാന്തി ഭാസി, എം.പി. ഭാസ്കരൻ, ഓമന മധുസൂദനൻ, കെ.കെ.അനിൽകുമാർ, എം.ബി.ബിജു, സബിത്ത് എ.എസ് , ഷൈന മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Related posts

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന് ദാരുണാന്ത്യം.

murali

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ രാഷ്ട്രീയ ഗൂഢാലോചന: വി.എസ് സുനിൽകുമാർ.

murali

തൃശ്ശൂർ ഡിസിസിയിലെ കൂട്ടത്തല്ല് : പ്രസിഡന്റ് അടക്കം 20 പേർക്കെതിരെ കേസ്.

murali
error: Content is protected !!