September 19, 2024
NCT
KeralaNewsThrissur News

‘വാക്കുകൾ പൂക്കുന്നിടം’ പ്രകാശിപ്പിച്ചു.

തൃശ്ശൂർ : ഏങ്ങണ്ടിയൂർ വാക്കിടം പബ്ലിക്കേഷൻസിൻ്റെ പ്രഥമപ്രസിദ്ധീകരണമായ കഥ – കവിതാസമാഹാരം ‘വാക്കുകൾ പൂക്കുന്നിടം’ പ്രകാശിപ്പിച്ചു. ഇരുപത്തിയാറോളം പുതിയ എഴുത്തുകാരുടെ രചനകളാണ് സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സാഹിത്യ അക്കാദമിയുടെ 2024ലെ യുവ കവികൾക്കുള്ള അവാർഡ് ജേതാവും ക്വിയർ എഴുത്തുകാരനുമായ ആദി ആണ് പ്രകാശനം നിർവ്വഹിച്ചത്.

കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പുസ്തകം ഏറ്റുവാങ്ങി. കൂട്ടായ്മയുടെ ജനറൽ കൺവീനർ സിമി അൻവർ അദ്ധ്യക്ഷത വഹിച്ചു. പി.ബി. ഹുസൈൻ, ഡോ.സിസ്റ്റർ ജെസ്മി, അഡ്വ.വി.ഡി.പ്രേംപ്രസാദ്, ഡോ.പി.എസ്.ജയ, കെ.എം.അർച്ചന, കെ.ഗിരീഷ്, ഇ.രണദേവ്, ഖദീജ അസ്രിൻ എന്നിവർ സംസാരിച്ചു.

യുവകവിതാ അവാർഡ് ജേതാവ് ആദിയെ വേദിയിൽ ആദരിച്ചു. കെ.കെ തുളസി, ഷീമ അനൂപ് എന്നിവർ പുസ്തകപരിചയം നിർവ്വഹിച്ചു. ഏങ്ങണ്ടിയൂർ കാർത്തികേയൻ സ്വാഗതഗാനം ആലപിച്ചു. വാക്കിടം പബ്ലിക്കേഷൻസ് കൺവീനർ ടി.എ.സുജിത്ത് സ്വാഗതവും, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഷാജിത ഹാരിസ് നന്ദിയും പറഞ്ഞു.

Related posts

കൊടുങ്ങല്ലൂരിൽ ബസ്സിനു മുകളിൽ ഉറങ്ങാൻ കിടന്നയാൾ താഴെ വീണ് മരിച്ചു.

murali

സുരേഷ് ഗോപിയെ പിന്തുണച്ചതിൽ നിന്ന് മലക്കം മറിഞ്ഞ് മേയർ എം.കെ വർഗീസ്.

murali

മാടക്കത്തറ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു; 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു.

murali
error: Content is protected !!