September 19, 2024
NCT
KeralaNewsThrissur News

മൂന്നുപീടിക ജങ്ഷൻ വീതി കൂട്ടുന്നതിനുള്ള സർവേ നടപടികൾ ആരംഭിച്ചു.

കൈപ്പമംഗലം : മൂന്നുപീടിക ജങ്ഷൻ വീതി കൂട്ടുന്നതിനുള്ള സർവേ നടപടികൾ ആരംഭിച്ചു. പ്രാരംഭപ്രവർത്തനങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഇരിങ്ങാലക്കുട സെക്ഷൻ സർവേ നടപടികൾ ആരംഭിച്ചു. ഇരിങ്ങാലക്കുട റോഡിലേക്ക് പ്രവേശിക്കുന്നിടത്തുനിന്ന് 65 മീറ്റർ ഭാഗത്താണ് വീതി കൂട്ടുന്നത്.

മൂന്നുപീടിക ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടിയെന്ന നിലയിലാണ് മൂന്നുപീടികയിൽനിന്ന് ഇരിങ്ങാലക്കുട റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം വീതികൂട്ടുന്നത്. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് സർക്കാർ രണ്ടുകോടി അനുവദിച്ചിട്ടുണ്ട്.

നിലവിൽ ഏഴു മീറ്ററോളം വീതിയുള്ള റോഡ് 12 മീറ്റർ മുതൽ 16 മീറ്റർ വരെ വീതി വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. ഒരു വർഷത്തെ കാലയളവിൽ പണികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് ഇ.ടി. ടൈസൺ എം.എൽ.എ. പറഞ്ഞു.

Related posts

വേനലവധി സമയത്തെ തിരക്കു പരിഗണിച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ 2 മാസം ദർശന സമയം ദിവസം ഒരു മണിക്കൂർ വർധിപ്പിക്കും.

murali

മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു.

murali

തൃശൂർ പുസ്തകപ്പുരയുടെ നേതൃത്വത്തിൽ ഉഷാകുമാരി ടീച്ചറെ വീട്ടിലെത്തി ആദരിച്ചു.

murali
error: Content is protected !!