September 20, 2024
NCT
KeralaNewsThrissur News

നിഷ ഷാജി വെള്ളാങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്.

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി സി പി ഐയിലെ നിഷ ഷാജി തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണി ധാരണ പ്രകാരം സി പി എമ്മിലെ എം എം മുകേഷ് രാജി വെച്ചതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ് നടന്നത്.

തിങ്കളാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫില്‍ നിന്ന് നിഷ ഷാജിയും, യു ഡി എഫില്‍ നിന്ന് ഷംസു വെളുത്തേരിയും തമ്മിലാണ് മത്സരം നടന്നത്. നിഷ ഷാജിക്ക് 13 വോട്ടുകളും ഷംസു വെളുത്തേരിക്ക് 8 വോട്ടുകളും ലഭിച്ചു. നിലവില്‍ 21 അംഗ കമ്മിറ്റിയില്‍ എല്‍ ഡി എഫിന് 13 ഉം യു ഡി എഫിന് 8 ഉം അംഗങ്ങളാണുള്ളത്.

2010 മുതല്‍ തുടര്‍ച്ചയായി പഞ്ചായത്ത് അംഗമായി തുടരുന്ന നിഷ ഷാജി ആറാം വാര്‍ഡില്‍ നിന്ന് ഒരു തവണയും എട്ടാം വാര്‍ഡില്‍ നിന്ന് രണ്ടു തവണയും ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ നിന്നാണ് ജയിച്ചത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിലവില്‍ സി പി ഐ വെള്ളാങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കേരള മഹിളാസംഘം വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയുമാണ്. മഹിളാസംഘം കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി അംഗം കൂടിയാണ് നിഷ.

Related posts

പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 30 മുതൽ മെയ് 02 വരെ ഉഷ്‌ണതരംഗ സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

murali

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് ചേർപ്പിൽ ഉണ്ടായ വാഹന അപകടത്തിൽ മരിച്ചു.

murali

യു ഡി എഫിന്റെ നേതൃത്വത്തിൽ നേതാവ് തുരുത്തുമ്മൽ മൊയ്തുട്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

murali
error: Content is protected !!