September 19, 2024
NCT
KeralaNewsThrissur News

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിത്തി വെച്ച സർക്കാർ നടപടി സ്ത്രീവിരുദ്ധമാണെന്ന് മുസ്‌ലിം ലീഗ്.

തൃപ്രയാർ : പീഡന വിധേയർക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിത്തി വെച്ച സർക്കാർ നടപടി സ്ത്രീവിരുദ്ധമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു.

മനുഷ്യാവകാശ ലംഘനങ്ങളുടെ ഭീതിപ്പെടുത്തുന്ന വർത്തമാനങ്ങൾ നാടാകെ പാട്ടായിട്ടും കൊടും കുറ്റവാളികൾക്ക് സംരക്ഷണം ഒരുക്കുന്ന ഭരണകൂട നിലപാട് മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമാണ്. സംവരണ വിഷയത്തിൽ പട്ടികജാതി വിഭാഗങ്ങളെ ദോഷമായി ഭവിക്കുന്ന സുപ്രീം കോടതിയുടെ പുതിയ വിധി ദൗർഭാഗ്യകരമാണെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.

മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഹമ്മദ് റഷീദ്. നിയോജകമണ്ഡലം പ്രസിഡണ്ട് കെ എ ഷൗക്കത്തലി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൺ റഷീദ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സി കെ അഷറഫലി,

നിയോജക മണ്ഡലം സെക്രട്ടറി കെ എസ് റഹ്മത്തുള്ള,ഖജാൻജി വി സി ഗഫൂർ, കെഎംസിസി നേതാക്കളായ പി ഇ അമീർ, നാസർ നാട്ടിക,  മഹ്ദും, ചിറക്കൽ, ബഷീർ മുറ്റിച്ചൂർ സഗീർ പഴുവിൽ, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ വി കെ നാസർ,കബീർ നാട്ടിക എൻ കെ മുഹമ്മദ്‌ അലി,ഉസ്മാൻ ഹാജി എടയാടി,കെ എ അബ്ദുസ്സമദ് വി കെ ഇസ്മായിൽ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

പീച്ചി ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

murali

ചാലക്കുടിയിൽ നിന്നും കാണാതായ പോലീസുകാരനെ കണ്ടെത്തി..

murali

13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവം പ്രതി അറസ്റ്റിൽ.

murali
error: Content is protected !!