September 19, 2024
NCT
KeralaNewsThrissur News

ഭിന്നശേഷിക്കാരിയായ അതിജീവിതയ്ക്കു നേരെ ലൈംഗീക അതിക്രമം: 60 വയസുകാരനായ പ്രതിയ്ക്ക് 11 വർഷം തടവും 40,000 രൂപ പിഴയും.

എരുമപ്പെട്ടി : ഭിന്നശേഷിക്കാരിയായ അതിജീവിതയ്ക്കു നേരെ ലൈംഗീക അതിക്രമം നടത്തിയ കേസിൽ 60 വയസുകാരനായ പ്രതിയ്ക്ക് 11 വർഷം തടവും 40,000 രൂപ പിഴയും. പഴവൂർ കരുവാട്ടുപറമ്പിൽ മായിൻക്കുട്ടിയെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെപെഷ്യൽ കോടതി ജഡ്ജി ആർ. മിനി ശിക്ഷിച്ചത്.

2023 ഏപ്രീൽ മാസത്തിൽ എരുമപ്പെട്ടി പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. വൃദ്ധയായ അമ്മയോടൊപ്പം താമസിച്ചു വരുന്ന ഭിന്ന ശേഷിക്കാരിയും അയൽ വാസിയുമായ അതിജീവിതയെ വീട്ടിൽ കയറി ഒന്നിലധികം തവണ ലൈംഗീകാതിക്രമം നടത്തിയെന്നാണ് കേസ്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധവകുപ്പുകൾ പ്രകാരം 8 വർഷം കഠിന തടവും,ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണ നിയമത്തിലെ വകുപ്പു പ്രകാരം മൂന്ന് വർഷം വെറും തടവും വിവിധ വകുപ്പുകളിലായി 40,000 രൂപ പിഴയും നൽകണം. പിഴതുക അടക്കാത്ത പക്ഷം എട്ട് മാസം അധിക തടവും അനുഭവിയ്ക്കണം. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 22 സാക്ഷികളെ വിസ്തരിച്ച് 20 രേഖകൾ കേസിന്റെ തെളിവിലേക്ക് കോടതിയിൽ ഹാജരാക്കി.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്ഇ.എ സീനത്ത് ഹാജരായി. എരുമപ്പെട്ടി എസ്.ഐ ആയിരുന്ന ടി.സി അനുരാജ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ഭൂപേഷ് അന്വേഷണം നടത്തി എസ്.ഐ കെ. അനുദാസ് കുറ്റപത്രം സമർപ്പിച്ചു. പോക്സോ കോടതി ലെയ്സൺ ഓഫീസർ സി.പി.ഒ ഗീത പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Related posts

കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ട പഠനത്തിനായി ആണ്‍കുട്ടികള്‍ക്കും അവസരമൊരുങ്ങുന്നു.

murali

മാടക്കത്തറ പഞ്ചായത്തിലെ വ്യാപകമായ കാട്ടാന ശല്യത്തിനെതിരെ കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ, ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

murali

കെ മുരളീധരൻ വോട്ടർമാരെ കാണാൻ നാട്ടികയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തി.

murali
error: Content is protected !!