NCT
KeralaNewsThrissur News

കുന്നംകുളത്ത് സ്ഥാപനം തകർത്ത് സാധനങ്ങളും രേഖകളും മോഷ്ടിച്ചു കൊണ്ട് പോയ സംഭവം: കേസ് എടുത്തു അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.

കുന്നംകുളം : ഹോട്ടൽ പൂട്ടു തകർത്തു സാധനങ്ങളും രേഖകളും മോഷ്ടിച്ചു കൊണ്ട് പോയ സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ് . കുന്നംകുളം പാലസ് റോഡിൽ ഉള്ള കഫേ അങ്ങാടി എന്ന സ്ഥാപനം പുലർച്ച 3.00 മണിക്ക് പൂട്ട് തകർത്തു തുറന്ന് സാധനങ്ങളും രേഖകളും മോഷ്ടിച്ചു കൊണ്ട് പോയ സംഭവം, കേസ് എടുത്തു അന്വേഷണം നടത്താൻ ബഹുമാനപെട്ട കുന്നംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട് കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ഓഗസ്റ്റ് മാസം നാലാം തിയതി ആണ് കേസ്ന് ആസ്പദമായ സംഭവം ഉണ്ടായതു . ഹോട്ടൽ നടത്തിക്കൊണ്ടിരുന്ന റഹീസ് അബ്ദുൾ റസാഖ് എന്നയാൾ അന്നേ ദിവസം തന്നെ പരാതി ആയി പോലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു . പോലീസ് കേസ് എടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പരാതിക്കാരൻ അഡ്വക്കേറ്റ് കെ .എം ഉണ്ണികൃഷ്ണൻ മുഖാന്തിരം കോടതിയെ സമീപിക്കുക ആയിരുന്നു .

ഹോട്ടലിൽ നിന്നും ഏകദേശം 8 ലക്ഷത്തോളം രൂപയുടെ സാധനങ്ങളും രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട് . കോടതി ഇടപെടലിനെ തുടർന്ന് കുന്നംകുളം ആനയ്‌ക്കൽ സ്വദേശി തേജസ് ചൂണ്ടുപുരയ്ക്കലിനും , മറ്റു കണ്ടാൽ അറിയാവുന്ന നാല്‌ പേർക്ക് എതിരെയും കുന്നംകുളം പോലീസ് മോഷണ കുറ്റത്തിന് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Related posts

കേരളം വിധിയെഴുതുന്നു; തൃശൂരിൽ ആദ്യ മണിക്കൂറിൽ 5.51% പോളിംഗ്. സുരേഷ്‌ഗോപി കുടുംബസമേതം പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

murali

ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ അതിഥി തൊഴിലാളി മരിച്ചു.

murali

സിറാജ് നിര്യാതനായി.

murali
error: Content is protected !!