NCT
KeralaNewsThrissur News

സ്നേഹത്തണൽ വാർഷികാഘോവും, ജീവകാരുണ്യ പുരസ്‌കാര വിതരണവും നടത്തി.

തൃപ്രയാർ സ്നേഹത്തണൽ ട്രസ്റ്റ് അന്താരാഷ്ട്ര ജീവകാരുണ്യ ദിനത്തോടനുബന്ധിച്ചു നൽകി വരുന്ന നാലാമത് വിശുദ്ധ മദർ തെരേസ ജീവകാരുണ്യ പുരസ്‌കാരം നാട്ടിക എസ്. എൻ.ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയും എൻ.എസ്.എസ്. കോർഡിനേറ്ററുമായ ശ്രീമതി ശലഭ ജ്യോതിഷിന് സമ്മാനിച്ചു. 10001 രൂപയും പ്രശക്തി പത്രവും, ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർത്ഥികളോടൊപ്പം ചേർന്ന് നടത്തിയ വേറിട്ട സേവന പ്രവർത്തനങ്ങളാണ് ശലഭടീച്ചറെ പുരസ്‌കാരത്തിന് അർഹയാക്കിയത്. സ്നേഹത്തണൽ ട്രസ്റ്റിന്റെ നാലാം വാർഷിക ആഘോഷ പരിപാടികളോടനുബന്ധിച്ചാണ് പുരസ്‌കാര വിതരണം നടന്നത്.

ആവണങ്ങാട്ട് കളരി അഡ്വ. എ.യു രഘുരാമൻ പണിക്കർ ഉദ്‌ഘാടനം ചെയ്തു. ഡോ:സിദ്ധാർത്ഥ ശങ്കർ പൊക്കാഞ്ചേരി പുരസ്‌കാരം സമ്മാനിച്ചു. എടുത്തുകാരൻ
ബാപ്പു വലപ്പാട് വിശിഷ്ടാതിഥിയായി. കാലുകൾ തളർന്നുപോയ അവിണിശ്ശേരി സ്വദേശി രാജന് അഡ്വ.രഘുരാമൻ പണിക്കർ വീൽചെയർ കൈമാറി.

നിർധന കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്‌ഘാടനം ബാപ്പു വലപ്പാട് നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് വി.സി.അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ സലിം, ഭാരവാഹികളായ അശോകൻ കെ.സി, അഹ്ഫത്ത് പി.സി,
രാജൻ പട്ടാട്ട്, ടി.വി ശ്രീജിത്ത്, ബാബു കുന്നുങ്ങൽ , ഷൺമുഖരാജ് മാസ്റ്റർ, ജെയ്ക്കോ മാസ്റ്റർ, പ്രേംലാൽ പി.ആർ, ഹാരിസാബു, പ്രകാശൻ കെ.കെ തുടങ്ങിയവർ സംസാരിച്ചു

Related posts

ഗൃഹനാഥനെ പാറക്കുഴി കോള്‍പടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

murali

ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുത്സവത്തിന് കൊടിയേറി.

murali

വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

murali
error: Content is protected !!