September 20, 2024
NCT
KeralaNewsThrissur News

വയനാട് ദുരന്തമേഖലയിൽ സേവനം ചെയ്ത സജ്‌ന ടീച്ചറെ മുസ്ലിം ലീഗ് ആദരിച്ചു.

നാട്ടിക : വയനാട് പ്രളയ ദുരന്ത ബാധിത മേഖലകളിലെ ക്യാമ്പുകളിൽ സംസ്ഥാന സർക്കാരിന്റെ കുട്ടിയിടം പ്രൊജക്റ്റിന്റെ ഭാഗമായി 10 ദിവസം സ്റ്റുഡന്റ് എൻപവർമെന്റ് ട്രൈനർ ആയി സേവനം ചെയ്ത സജ്‌ന മുഹമ്മദലിയെ മുസ്ലിംലീഗ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.

മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ്‌ സി. എ. മുഹമ്മദ്‌ റഷീദ് പുരസ്‌കാരം നൽകി. മേപ്പാടി ഹയർ സെക്കണ്ടറി സ്കൂൾ, ആർ. സി. എൽ. പി. സ്കൂൾ,ചുണ്ടേൽ ദീപ്പോൾ സ്കൂൾ കല്പറ്റ, മേപ്പാടി എൽ.പി.സ്കൂൾ എന്നിവിടങ്ങളിൽ ആയിരുന്നു ക്യാമ്പ്.

ദുരന്ത മേഖലയിൽ മാനസിക സമ്മർദ്ദം മൂലം നിരവധി വിദ്യാർത്ഥികൾ ഭയപ്പാടിലാണ്. അവർക്കിടയിൽ പ്രതീക്ഷയുടെ കിരണങ്ങൾ നൽകുന്ന കുട്ടിയിടം പദ്ധതിയുടെ ഭാഗം ആകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തം ആണെന്ന് മറുപടി പ്രസംഗത്തിൽ സജ്‌ന ടീച്ചർ പറഞ്ഞു.

മുസ്ലിംലീഗ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ. എ. ഷൗക്കത്തലി അദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. എസ്. റഹ്മത്തുള്ള, ട്രെഷറർ വി.സി.അബ്ദുൾ ഗഫൂർ, മുസ്ലിം ലീഗ് വലപ്പാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ. കെ. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.

Related posts

കനോലി കനാലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കിഴുപ്പിള്ളിക്കര സ്വദേശി.

murali

വോട്ട് ചെയ്യൂ വി.ഐ.പി ആകൂ; ക്യാമ്പയിൻ സംഘടിപ്പിച്ചു.

murali

പ്രശസ്ത കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു.

murali
error: Content is protected !!