September 19, 2024
NCT
KeralaNewsThrissur News

കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

തൃപ്രയാർ : ദേശീയ ഉത്സവമായ തൃശ്ശൂർ പൂരം കലക്കാൻ സംഘപരിവാറിൽ നിന്നും അച്ചാരം വാങ്ങി തൃശൂർ പാർലിമെന്റ് ബിജെപി ക്ക് തീറെഴുതി കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റ് പറമ്പത്ത് പറഞ്ഞു.

നിത്യോ ഉപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ആർ എസ് എസ്സുമായി നടത്തിയ ഗൂഢാലോചനക്കെതിരെയും, ആഭ്യന്തരവകുപ്പിന്റെ ക്രിമിനൽ വൽക്കരണത്തിനെതിരെയും

കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ നടത്തിയ പ്രതിഷേധ പന്തം കൊളുത്തി പ്രകടന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത്‌, കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ മുഖ്യപ്രഭാഷണം നടത്തി.

മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ, എ എൻ സിദ്ധപ്രസാദ്‌, വി ഡി സന്ദീപ്, സി എസ് മണികണ്ഠൻ, ടി വി ഷൈൻ, പി കെ നന്ദനൻ, പി സി ജയപാലൻ, മധു അന്തിക്കാട്ട്, ബിന്ദു പ്രദീപ് എന്നിവർ സംസാരിച്ചു. പി എം സുബ്രഹ്മണ്യൻ, ബാബു പനക്കൽ,കെ ആർ ദാസൻ,രഹന ബിനീഷ്,മണികണ്ഠൻ സി കെ,പി സി മണികണ്ഠൻ,കമല ശ്രീകുമാർ, ജീജ ശിവൻ,തുടങ്ങി നിരവധി പേര് പ്രകടനത്തിൽ പങ്കെടുത്തു.

Related posts

മാപ്രാണത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരെ അബോധാവസ്ഥയിൽ കണ്ടെത്തി.

murali

റിയാലിറ്റ് ഷോ ബിഗ്ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്.

murali

അന്താരാഷ്ട്ര വനിതാ ദിനാചരണം 2024 സംഘടിപ്പിച്ചു.

murali
error: Content is protected !!