September 20, 2024
NCT
KeralaNewsThrissur News

ബൈത്തുന്നൂർ ഭവനപദ്ധതിയിലെ എട്ടാമത്തെ വീട് കൈമാറ്റം നിർവഹിച്ചു.

നിർധന കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്ന ബൈത്തുന്നൂർ ഭവനപദ്ധതിയിലെ എട്ടാമത്തെ വീട് ഇന്ന് രാവിലെ കൈമാറ്റം ചെയ്തു. ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് മജ്ലിസ്സുന്നൂർ, SYS, SKSSF കോർഡിനേഷൻ കമ്മിറ്റിയുടെ ഭവനപദ്ധതിയായ ബൈത്തുന്നൂർ ഭവനപദ്ധതിയിലെ എട്ടാമത്തെ വീട് ആണ് പണിപൂർത്തീകരിച്ച് കൈമാറ്റം ചെയ്യപ്പെട്ടത്.

രാവിലെ നടന്ന ചടങ്ങിൽ സയ്യിദ് സൈഫുദ്ധീൻ തങ്ങൾ മൂവാറ്റുപുഴ പുതിയ വീടിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ചു.സയ്യിദ് നജീബ് തങ്ങൾ ആന്ത്രോത്ത് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.ബൈത്തുന്നൂർ ഭവനപദ്ധതി ചെയർമാൻ പുളിന്തറ ഷുക്കൂർ അദ്ധ്യക്ഷനായ ചടങ്ങിന് മജ്ലിസ്സുന്നൂർ മഹല്ല് അമീർ ഡോ.ഹാഫിള് അഹമ്മദ് നൗഫൽ റഹ്മാനി സ്വാഗതം പറഞ്ഞു.

ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് സെക്രട്ടറി അന്താറത്തറ യൂസഫ് സാഹിബ്, ചെന്ത്രാപ്പിന്നി ഈസ്റ്റ് MHM മസ്ജിദ് പ്രസിഡന്റ് ഖാലിദ്, സെക്രട്ടറി സുലൈമാൻ. എടത്തിരുത്തി അഞ്ചാം വാർഡ് മെമ്പർ ഷെമീർ, മുല്ലശ്ശേരി മുഹമ്മദ് സാഹിബ് എന്നിവർ ആശംസകൾ നേർന്നു.മജ്ലിസ്സുന്നൂർ കോർഡിനേറ്റർ പി.കെ. മൂസാൻ,

കൺവീനർ വലിയകത്ത് സിറാജ്, ജിനൂബ് അബ്ദുറഹ്മാൻ, ഹനീഫ മാസ്റ്റർ , വടേക്കാരൻ അഷ്റഫ്, ശറഫുദ്ദീൻ, വലിയകത്ത് നൂറുദ്ദീൻ, ഷാക്കിർ റഹ്മാനി,അൻവർ, ഇല്ല്യാസ്, ഷഹബാസ്,പുളിന്തറ ബഷീർ, ആമിന പള്ളി മജീദ്,പുളിന്തറ മജീദ്, ഷുക്കൂർ, താജുദ്ദീൻ ശംസു,മാഞ്ചാക്കൽ തിലകൻ, രാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related posts

ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു.

murali

വി സി പ്രവീണിനെ സ്കൂളുകളുടെ മാനേജർ സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവ്.

murali

എൽഡിഎഫ് ചാഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.

murali
error: Content is protected !!