September 19, 2024
NCT
NewsKeralaThrissur News

കുന്നംകുളം താലൂക്ക് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണോദ്ഘാടനം 12ന്. സംഘാടക സമിതി രൂപീകരിച്ചു.

കുന്നംകുളം താലൂക്ക് മൾട്ടി സ്പേഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട്  എ.സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. എംഎൽഎ മാരായ എ സി മൊയ്തീൻ, മുരളി പെരുനെല്ലി എന്നിവർ രക്ഷാധികാരികളും, നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ ചെയർപേഴ്സണായും താലൂക്ക് ആശുപത്രി സൂപ്രണ്ട് മണികണ്ഠൻ കൺവീനറുമായ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

അഞ്ച് സബ്ബ് കമ്മിറ്റികൾക്കും യോഗം രൂപം നൽകി. കുന്നംകുളം താലൂക്ക് മൾട്ടി സ്പെഷ്യാലിറ്റി ബഹു നിലകെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മാർച്ച്‌ 12 ന് രാവിലെ 10ന് ആരോഗ്യ -വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവഹിക്കും. എ സി മൊയ്തീൻ എം എൽ എ അധ്യക്ഷനാകും. നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ മുരളി പെരുനെല്ലി എംഎൽഎ, കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, പട്ടികജാതി പട്ടികവർഗ സംസ്ഥാന കമ്മീഷൻ അംഗം ടി കെ വാസു,

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ എസ് ബസന്ത്ലാൽ, പി ഐ രാജേന്ദ്രൻ, മീന സാജൻ, അഡ്വ. കെ രാമകൃഷ്ണൻ, ഇ എസ് രേഷ്മ, നഗരസഭാ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് മണികണ്ഠൻ, കുന്നംകുളം തഹസിൽദാർ ഒ ബി ഹേമ, നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ, ചൊവ്വന്നൂർ ബ്ലോക്ക് സെക്രട്ടറി കെ എം വിനീത്, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

സംസ്‌ഥാന സർക്കാരിന്റെ കിഫ്ബി ഫണ്ടിൽ നിന്നും 64.5 കോടി രൂപ വിനിയോഗിച്ചാണ് താലൂക്ക് ആശുപത്രിയിൽ മൾട്ടി സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തുന്നത്. 1888ലാണ് കുന്നംകുളം ഗവ. ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. കുന്നംകുളം നഗരത്തിന്റെ മുഖഛായ മാറ്റുന്ന ആധുനിക ആശുപത്രി കെട്ടിടം കുന്നംകുളം നഗരവികസനത്തിന്റെ നാഴികക്കല്ലാകും. ഏഴു നിലകളിലായി 1.55 ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടമാണ് നിർമിക്കുന്നത്.

Related posts

യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ കേസിൽ പുത്തൻപീടിക സ്വദേശി അറസ്റ്റിൽ.

murali

ഓണാഘോഷത്തിന്‍റെ ഭാഗമായ പുലിക്കളിയും കുമ്മാട്ടിയും റദ്ദാക്കിയ നടപടി : പുലിക്കളി സംഘങ്ങൾ മേയർക്ക് നിവേദനം നൽകി.

murali

കെഎസ്ആർടിസി ബസ് ഇടിച്ച് മാനിന് പരിക്കേറ്റു.

murali
error: Content is protected !!