NCT
KeralaNewsThrissur News

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ടൈല്‍ റോഡ് നാടിന് സമര്‍പ്പിച്ചു.

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച 25-ാം കല്ല് ഉല്ലാസ് വളവ് ടൈല്‍ റോഡ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും 2023-24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരിച്ചത്. 29 ലക്ഷം രൂപ ഗ്രാമപഞ്ചായത്തും 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും ചെലവഴിച്ചാണ് 590 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശീധരന്‍ അധ്യക്ഷയായി. വികസന കാര്യം ചെയര്‍മാന്‍ കെ എ അയൂബ്, വാര്‍ഡ് മെമ്പര്‍മാരായ സൗദ നാസര്‍, സെറീന സഗീര്‍, അസി. എഞ്ചിനീയര്‍ സോന, വികസന സമിതി അംഗങ്ങളായ എ പി ജയന്‍, ആര്‍ വി ഷണ്‍മുഖന്‍, എന്‍ വി ഷാജി, സി ഡി എസ് അംഗം പി എം ലീല, സുശീല, റസിയ ടീച്ചര്‍, ബിനീഷ്, വിജിന്‍, നിഷാദ്, മനീഷ്, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

തൃശൂർ നഗരത്തിൽ ദുരിതപ്പെയ്ത്ത്: അശ്വനി ആശുപത്രിയിൽ വെള്ളം കയറി.

murali

മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം.

murali

കഞ്ചാവ് വില്‍പന പിടികൂടാന്‍ എത്തിയ പോലീസുകാരെ മര്‍ദ്ദിച്ച് രക്ഷപ്പെട്ട പ്രതികളെ ബസ്സ് തടഞ്ഞ് പോലീസ് പിടികൂടി.

murali
error: Content is protected !!