September 19, 2024
NCT
KeralaNewsThrissur News

വ്യാജ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പേരില്‍ തട്ടിപ്പ്; പരാതിയില്‍ നാട്ടിക – വാടാനപ്പള്ളി പ്രദേശങ്ങളിലെ സി.പി.എം നേതാക്കൾക്കെതിരെ കേസെടുത്തു.

വലപ്പാട് : വ്യാജ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പേരില്‍ ഇല്ലാത്ത ഓഹരികള്‍ നല്‍കിയെന്ന പരാതിയില്‍ സി.പി.എം ലോക്കൽ സെക്രട്ടറിയടക്കമുള്ള നേതാക്കൾക്കെതിരെ വലപ്പാട് പോലീസ് കേസെടുത്തു. സി.പി.എം. വാടാനപ്പള്ളി ലോക്കല്‍ സെക്രട്ടറി സുരേഷ് മഠത്തില്‍, നാട്ടിക ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം ലാല്‍സിങ് എന്നിവരുടെ പേരിലാണ് കേസ്.

വ്യാജ  സ്റ്റാർട്ടപ്പ് കമ്പനിയുടെ പേരിൽ 10 രൂപയുടെ പതിനായിരം ഷെയറുകളാണ് ഇവർ നൽകിയതെന്നാണ് പരാതി. ബാങ്ക് വഴിയാണ് പണം കൈപ്പറ്റിയതെന്നും പറയുന്നു.  തളിക്കുളം വല്ലത്ത് പ്രകാശൻ കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയെത്തുടർന്ന് കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്.

Related posts

വഴിയിൽ കുടുങ്ങി ചരക്ക് ലോറി.

murali

ഏഴ് വയസ്സുകാരിയെ കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ.

murali

കൊടകര പന്തല്ലൂർ കരോട്ടെ ഭഗവതി ക്ഷേത്രത്തിൽ ലക്ഷദീപം തെളിയിച്ചു.

murali
error: Content is protected !!