NCT
KeralaNewsThrissur News

ആദിവാസി കോളനിയിൽ കാണാതായ രണ്ടു കുട്ടികൾക്കായി തെരച്ചിൽ ഉർജ്ജിതം.

വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ കാണാതായ രണ്ടു കുട്ടികൾക്കായി തെരച്ചിൽ. കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (8) എന്നിവരെയാണ് കാണാതായത്.  പോലീസ്, വനംവകുപ്പ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംയുക്ത ഓപ്പറേഷൻ. കോളനിക്ക് സമീപം ഉൾവനത്തിൽ 15 പേരുടെ 7 സംഘം തെരച്ചിൽ നടത്തുന്നു. ഉന്നത ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നു; വന്യജീവികളുള്ളതിനാൽ തെരച്ചിൽ ദുഷ്കരം.

ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പതിനാറും ഒമ്പതും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഈ മാസം രണ്ടു മുതലാണ് കുട്ടികളെ കാണാതാകുന്നത്. ഇന്നു രാവിലെ മുതൽ ഉൾക്കാട്ടിൽ കൂടുതൽ പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തും. അരുൺകുമാർ വെള്ളിക്കുളങ്ങര ഗവ. യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്.

Related posts

സ്വർണ്ണവില സർവകാല റെക്കോർഡിൽ.

murali

റേഷന്‍ മസ്റ്ററിംഗ് നിർത്തിവെച്ചു; റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരും- മന്ത്രി ജി.ആർ.അനില്‍.

murali

ഗുരുവായൂ‍ർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ സ്ഥാപിച്ച മുഖമണ്ഡപത്തിൻ്റേയും നടപ്പന്തലിൻ്റേയും സമർപ്പണം ജൂലൈ ഏഴിന്.

murali
error: Content is protected !!