NCT
KeralaNewsThrissur News

ശിവരാത്രി ആഘോഷത്തിനിടെ മേളക്കാരൻ കുത്തേറ്റ് മരിച്ചു.

പീരുമേട് : ശിവരാത്രി ആഘോഷത്തിനിടെ മേളക്കാരൻ കുത്തേറ്റ് കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22)വാണ് വണ്ടിപ്പെരിയാറിൽ മരിച്ചത്. ഒന്നാം മൈൽ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ഗോപാലന്റെ മകനാണ് മരണപ്പെട്ട ജിത്തു. ഇന്നലെ ഉത്സവത്തിന് മേളത്തിന് പോയ വണ്ടിപ്പെരിയാറിൽ വച്ച് ഉണ്ടായ തർക്കത്തിലാണ് ജിത്തുവിന് കുത്തേറ്റത്.

പ്രതി എന്ന് സംശയിക്കുന്ന വണ്ടിപ്പെരിയാർ മഞ്ജുമല പഴയകാട് സ്വദേശി പശുമല ജംഗ്ഷനിൽ ഓട്ടോ ഡ്രൈവർ ആയ മാക്സ് എന്ന് വിളിക്കുന്ന രാജായെ വണ്ടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.

Related posts

ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടു. റിപ്പോർട്ടിലെ 233 പേജുകളാണ് പുറത്തുവിട്ടത്.

murali

ഗുരുവായൂരിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ; 6 കല്യാണമണ്ഡപങ്ങൾ കൂടി സജ്ജീകരിച്ചു.

murali

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 16 കോഴികൾ ചത്തു.

murali
error: Content is protected !!