NCT
KeralaNewsThrissur News

ആദിവാസി കോളനിയിൽനിന്ന് കാണാതായ രണ്ടു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി.

തൃശ്ശൂർ : വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളും മരിച്ചു. അരുൺ കുമാര്‍(8) സജികുട്ടന്‍(15) എന്നിവരുടെ മൃതദേഹങ്ങളാണ് വനാതിർത്തിയിലെ ഫയർലൈന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇരുവരെയും കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. മരണകാരണം വ്യക്തമല്ല. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ഇന്ന് രാവിലെ മുതലാണ് പൊലീസും അഗ്നിശമന സേനയും തെരച്ചിൽ തുടങ്ങിയത്. കുട്ടികൾ ബന്ധുവീട്ടിൽ പോയെന്നാണ് കരുതിയിരുന്നത്. എന്നാൽ വിവരം ലഭിക്കാത്തതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. വന്യമൃഗശല്യമുള്ള പ്രദേശത്താണ് ഇവരെ കാണാതായത്.

Related posts

ഇരിങ്ങാലക്കുടയിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി സലോഷ് റിമാന്റിൽ : കൂട്ടു പ്രതികളായ അമൽ, അരുൺ എന്നിവരെ കൂടി പിടികൂടി.

murali

നാലമ്പല തീർത്ഥാടനം ജൂലായ് 17 മുതൽ.

murali

ലോറിയും, ബൈക്കും കൂട്ടിയിടിച്ച് 15 വയസുകാരന് ദാരുണാന്ത്യം.

murali
error: Content is protected !!