NCT
KeralaNewsThrissur News

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചൊവ്വാഴ്ച റംസാൻ വ്രതം ആരംഭിക്കും.

മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് (ചൊവ്വ) ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു. സൗദി അറേബ്യയിൽ മാസപ്പിറവി കണ്ട പശ്ചാത്തലത്തിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റമസാൻ വ്രതം ആരംഭിക്കും.

മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ മാർച്ച് 12നാണ് റമസാൻ വ്രതാരംഭമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചു. ഒമാനിൽ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. മതകാര്യ മന്ത്രാലയത്തിനു കീഴിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനു സംവിധാനമൊരുക്കിയിരുന്നു.

Related posts

സറീന കുല്‍സുവിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു.

murali

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ.

murali

ബസ്സില്‍ മോഷണം നടത്തിയ ഇതര സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയായ യുവതി അറസ്റ്റില്.

murali
error: Content is protected !!