NCT
KeralaNewsThrissur News

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചൊവ്വാഴ്ച റംസാൻ വ്രതം ആരംഭിക്കും.

മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് (ചൊവ്വ) ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു. സൗദി അറേബ്യയിൽ മാസപ്പിറവി കണ്ട പശ്ചാത്തലത്തിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റമസാൻ വ്രതം ആരംഭിക്കും.

മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ മാർച്ച് 12നാണ് റമസാൻ വ്രതാരംഭമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചു. ഒമാനിൽ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. മതകാര്യ മന്ത്രാലയത്തിനു കീഴിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനു സംവിധാനമൊരുക്കിയിരുന്നു.

Related posts

മയക്കു മരുന്നു കേസിലെ പ്രതിയെ നെടുംമ്പാശ്ശേരി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

murali

മണ്ണുത്തിയിൽ 75 ലക്ഷം രൂപ കവർച്ച നടത്തിയ കേസിലെ പ്രതികൾ പോലീസ് പിടിയിൽ.

murali

ജൂവലറിയിൽ ലോക്കറ്റ് വാങ്ങാനെത്തിയ യുവാക്കൾ 17 മോതിരങ്ങൾ മോഷ്ടിച്ചു.

murali
error: Content is protected !!