NCT
KeralaNewsThrissur News

വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിൽ മരണപ്പെട്ട കുട്ടികൾക്ക് മന്ത്രി കെ രാജൻ അന്തിമോപചാരം അർപ്പിച്ചു.

തൃശ്ശൂർ : വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിൽ മരണപ്പെട്ട കാടര്‍ വീട്ടില്‍ പരേതനായ സുബ്രന്റെ മകന്‍ സജികുട്ടന്‍ (16), പരേതനായ രാജന്റെ മകന്‍ അരുണ്‍ കുമാർ എന്നിവർക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അന്തിമോപചാരം അർപ്പിച്ചു. സംസ്കാര ചടങ്ങിന് മുന്നോടിയായി മൃതദേഹങ്ങൾ കോളനിയിൽ പൊതുദർശനത്തിന് വച്ച വേളയിലാണ് അന്തിമോപചാരം അർപ്പിച്ചത്.

ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച പകൽ മൂന്ന് മണിയോടെയാണ് സംരക്ഷിത വനത്തിൽ ശാസ്താംപൂവം കോളനിയിൽ സംസ്കാരത്തിനായി എത്തിച്ചത്.കെ.കെ.രാമചന്ദ്രൻ എം.എൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്,

ലോക്സഭാ സ്ഥാനാർഥി വി എസ് സുനിൽകുമാർ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, മറ്റ് ജനപ്രതിനിധികൾ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. അന്തിമോപചാരം അർപ്പിച്ച ശേഷം ഇരു കുട്ടികളുടെയും വീടുകളിലെത്തി ബന്ധുമിത്രാദികളെ നേരിൽ കണ്ട് മന്ത്രി കെ രാജൻ സംസാരിച്ചു.

Related posts

ദേശീയപാതയിൽ കാന പണി; തൃപ്രയാർ തേവരുടെ യാത്രയ്‌ക്ക്‌ തടസ്സമാകും.

murali

വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റായി സിപിഐയിലെ കൊച്ചപ്പൻ വടക്കനെ തിരഞ്ഞെടുത്തു.

murali

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്ൽ നിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച് മുങ്ങി; കണ്ണൂര്‍ സ്വദേശിക്കെതിരേ പരാതി.

murali
error: Content is protected !!