NCT
MoviesEntertainmentKeralaNewsThrissur News

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആട് ജീവിതം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ബെന്യാമിന്റെ നോവൽ വെള്ളിത്തിരയിലെത്തുന്നതുകാണാൻ കാത്തിരിക്കുന്നവർക്ക് മുന്നിലേക്കാണ് പ്രതീക്ഷകൾ വർധിപ്പിച്ചുകൊണ്ട് ട്രെയ്ലർ എത്തിയിരിക്കുന്നത്. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ ശബ്ദമിശ്രണവും നിർവഹിക്കുന്നു.

2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾ ക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.  ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മികച്ച അഭിനയ മുഹുര്‍ത്തങ്ങളിലൂടെ വിസ്മയിപ്പിച്ച് പൃഥ്വിരാജ് ദേശിയ അവാര്‍ഡ് ആടുജീവിതത്തിലൂടെ സ്വന്തമാക്കുമെന്നാണ് ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകരുടെ വാക്കുകള്‍. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.

Related posts

സ്വകാര്യ ബസിനടിയിൽ പെട്ട് സൈക്കിൾ യാത്രികന് ദാരുണ അന്ത്യം.

murali

“ചോറിലും കറിയിലും ചിതല് വീണു: ഇന്നലെ ഭക്ഷണം കഴിക്കാൻ പറ്റിയില്ല ടീച്ചറെ..”

murali

കയ്പമംഗലം വഴിയമ്പലത്ത് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

murali
error: Content is protected !!