NCT
KeralaNewsThrissur News

വനിതകൾക്കുള്ള സൗജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2023 – 24  ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതകൾക്കുള്ള സൗജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെൽഫ് ഡിഫൻസ് പ്രവർത്തനങ്ങളിലൂടെ സ്ത്രീകളുടെ ആരോഗ്യവും, സുരക്ഷയും സ്ത്രീകളിൽ ആത്മവിശ്വാസവും നേടിയെടുക്കുന്നതിനു വേണ്ടിയാണ് വനിതകൾക്ക് കരാട്ടെ പരിശീലന പദ്ധതി നടപ്പിലാക്കുന്നത്.

തളിക്കുളം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൾ നാസർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഷോട്ടോ കിഡ്സ് കാരത്തെ ക്ലബ്ബ് തളിക്കുളം അധ്യാപകരായ ഷക്കീർ KA, അൻവർ മരക്കാർ എന്നിവർ പരിശീലനത്തെ കുറിച്ച് വിശദീകരിച്ചു. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വി കല ടീച്ചർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലേഡീസ് ഇൻസെക്ട്രേറ്റഴ്സ് ഹസീന PA, നീതു ആൻലിയ, തനൂഷ, ശ്രേയ, അംഗൻവാടി അധ്യാപകൻ, ആശ പ്രവർത്തകർ, കരാട്ടെ പരിശീലനാർഥികൾ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അനിഷ കെ എസ് ചടങ്ങിൽ നന്ദി പറഞ്ഞു.

Related posts

ചങ്ങരംകുളത്ത് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

murali

കുന്നംകുളം മുനിസിപ്പല്‍ ജംഗ്ഷന്‍ ടവറിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം.

murali

പുതുക്കാട് റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകരാറിലായി.

murali
error: Content is protected !!