NCT
KeralaNewsThrissur News

മൃതദേഹം കണ്ടെത്തി. ഇന്നലെ കാണാതായ വാളൂർ സ്വദേശി അനു എന്ന യുവതിയുടേതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

കോഴിക്കോട് : പേരാമ്പ്ര വാളുരില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാളൂര്‍ സ്വദേശിനിയായ അനു (27) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടരയ്ക്ക് വീട്ടിൽ നിന്ന് പോയ അനുവിനെ കാണാതായിരുന്നു.

തുടർന്ന് വൈകിട്ടോടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് അർദ്ധനഗ്നയായ നിലയിൽ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Related posts

കുന്നംകുളം പാറേമ്പാടത്ത് ലോറിയിടിച്ച് പോർക്കുളം സ്വദേശിക്ക് ദാരുണാന്ത്യം.

murali

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ 3 പവൻ്റെ സ്വർണ്ണ റോസാപ്പൂ സമർപ്പിച്ചു.

murali

കുടിവെള്ളക്ഷാമം രൂക്ഷം; ചാഴൂർ പഞ്ചായത്തിൻ്റെ കുടിവെള്ളമെത്തുന്നത് ആഴ്ചയിലൊരിക്കൽ മാത്രം.

murali
error: Content is protected !!