NCT
KeralaNewsThrissur News

കെ-റൈസ് ഇന്നുമുതൽ വിപണിയിൽ.

ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന കെ-റൈസ് ഇന്ന് വിപണിയിൽ. സപ്ലൈകോയിലൂടെ വിതരണം നടത്താൻ തീരുമാനിച്ചിരിക്കുന്ന ശബരി കെ-റൈസ് മുഖ്യമന്ത്രി വിപണിയിലിറക്കും. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാൻഡിൽ അരി വിതരണം ചെയ്യാൻ തീരുമാനിച്ചത്.

ശബരി കെ റൈസ് –ജയ (29 രൂപ), കുറുവ (30), മട്ട (30) എന്നിങ്ങനെയാണു വില. ഭാരത് അരിക്ക് സമാനമായി പ്രത്യേകം രൂപകൽപന ചെയ്‌ത സഞ്ചിയിലായിരിക്കും കെ റൈസ് വിതരണം ചെയ്യുക. ഒരു റേഷൻ കാർഡിന് ഇതിൽ ഏതെങ്കിലും ഒരു ഇനം അരി പ്രതിമാസം 5 കിലോഗ്രാം നൽകാനാണു നിർദേശം. ഈ മാസം ലഭിച്ച ജയ, കറുവ, മട്ട എന്നിവയുടെ 50 കിലോഗ്രാം അരി ചാക്കുകൾ കെ റൈസായി മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കാർഡിന് ലഭിക്കുക 5 കിലോ അരിയാണ്.

Related posts

തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി തലോർ പീതാംബരമാരാർ അന്തരിച്ചു.

murali

നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ച് പരുക്കേൽപിച്ച യുവതിയേയും സംഘത്തെയും അറസ്റ്റ് ചെയ്തു.

murali

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു.

murali
error: Content is protected !!