NCT
KeralaNewsThrissur News

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ എസ്.സി, മത്സ്യ തൊഴിലാളി വിദ്യാർഥികൾക്ക് ഫർണീച്ചർ വിതരണം നടത്തി.

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ വാർഷിക പദ്ധതി 2023-24 എസ്.സി, മത്സ്യ തൊഴിലാളി വിദ്യാർഥികൾക്ക് ഫർണീച്ചർ വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷിനിത ആഷിക് ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി കുടുംബങ്ങളിൽ 33 വിദ്യാർഥികൾക്കും എസ്.സി വിഭാഗത്തിൽ 70 വിദ്യാർഥികൾക്കുമാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

വൈസ് പ്രസിഡന്റ്‌ വി.ആർ. ജിത്ത് അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. തപതി, ജ്യോതി രവീന്ദ്രൻ, ജനപ്രതിനിധികളായ കെ.എ. വിജയൻ, ഇ.പി. അജയ്‌ഘോഷ്, രശ്മി ഷിജോ, സിജി സുരേഷ്, അജ്മൽ ഷെരീഫ്, അനിത കാർത്തികേയൻ, ഫാത്തിമ സലീം, അനിത തൃത്തീപ്കുമാർ, ഷൈൻ നേടിയിരിപ്പിൽ, വൈശാഖ്, ഷൈൻ നേടിയിരിപ്പിൽ,അസിസ്റ്റന്റ് സെക്രട്ടറി വേണുഗോപാൽ, ഫിഷറീസ് ഓഫീസർ അശ്വിൻ, സൽമ ടീച്ചർ പങ്കെടുത്തു.

Related posts

മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയ കേസിൽ നാട്ടിക സ്വദേശിയായ യുവതിയെ വലപ്പാട് പോലീസ് അറസ്‌റ്റ് ചെയ്‌തു.

murali

തൃപ്രയാർ സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ 4-ാമത് ജീവകാരുണ്യപുരസ്‌കാരത്തിന് ശലഭ ജ്യോതിഷ് അർഹയായി.

murali

കുഴഞ്ഞുവീണ് മരിച്ചു.

murali
error: Content is protected !!