September 19, 2024
NCT
KeralaNewsThrissur News

റേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും മുടങ്ങി.

സംസ്ഥാനത്ത് ഇന്ന് മുതൽ പുനരാരംഭിച്ച റേഷൻ കാർഡ് മസ്‌റ്ററിങ് വീണ്ടും മുടങ്ങി. ആയിരക്കണക്കിന് റേഷൻ കടകൾ ഒരുമിച്ച് മസ്ററിംഗ് തുടങ്ങിയതോടെയാണ് സർവർ തകരാറിലായി മസ്‌റ്ററിങ് സ്‌തംഭിച്ചത്. സാങ്കേതിക പ്രശ്നം മൂലം നിർത്തിവച്ചിരുന്ന മസ്‌റ്ററിങ് ഇന്ന് രാവിലെ എട്ട് മണി മുതൽ പുനരാരംഭിക്കുമെന്നാണ് അറിയിപ്പുണ്ടായത്, എല്ലാ റേഷൻ കടകൾക്ക് മുന്നിലും വൻ തിരക്കുണ്ടായിരുന്നു. എന്നാൽ രാവിലെ ഏഴ് മണിക്ക് എത്തിയ ഏതാനും പേർക്ക് മാത്രമേ മസ്‌റ്ററിങ് നടത്താൻ കഴിഞ്ഞിട്ടുള്ളൂ. എട്ട് മണിയായതോടെ സർവർ സ്തംഭിക്കുകയായിരുന്നു. മിക്ക കടകൾക്ക് മുനിലും ഇപ്പോഴും ആളുകൾ വരി നിൽക്കുന്നുണ്ട്.

മുൻഗണനാ കാർഡുകളുടെ റേഷൻ മസ്റ്ററിങ് താൽക്കാലികമായി നിർത്തിവച്ചു. മഞ്ഞ കാർഡുകൾക്ക് ഇന്ന്, പിങ്ക് കാർഡുകൾക്ക് മറ്റൊരു ദിവസമെന്ന് ഭക്ഷ്യമന്ത്രി. സാങ്കേതിക പിഴവ് പരിഹരിക്കും, മാർച്ചിലെ റേഷൻ ആവശ്യമെങ്കിൽ ഏപ്രിലിലും നൽകും.

Related posts

കാറിന് പിന്നിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.

murali

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്ക്കാരം മലയാള മനോരമ ചാവക്കാട് ലേഖകൻ കെ.സി.ശിവദാസിന്.

murali

ചില്ലറയെച്ചൊല്ലിയുള്ള തർക്കം; വയോധികനെ ബസിൽനിന്ന്‌ ചവിട്ടിയിട്ട് മർദിച്ച സംഭവത്തിൽ ബസ് കണ്ടക്ടർ റിമാൻഡിൽ.

murali
error: Content is protected !!