NCT
KeralaNewsThrissur News

കാറിന് പിന്നിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.

കൊടുങ്ങല്ലൂർ :  എസ്. എൻ. പുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ കാറിന് പിന്നിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ആലുവ ശ്രീമൂലനഗരം എസ്. ബി. പുരം സ്വദേശി കടവിലാൻ വീട്ടിൽ റസാഖ് (44) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ പടിഞ്ഞാറെ ടിപ്പു സുൽത്താൻ റോഡിൽ അഞ്ചങ്ങാടി സെൻ്ററിനടുത്തായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ യാത്രക്കാരന്റെ തല കാറിന്റെ പിറകിലെ ചില്ലിനുള്ളിൽ കുടുങ്ങുകയായിരുന്നു. കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Related posts

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണവില കൂടി.

murali

ഹണി ട്രാപ്പ്: മൂന്ന് പേര്‍ കൂടി പിടിയില്‍.

murali

കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്ക്.

murali
error: Content is protected !!