September 20, 2024
NCT
KeralaNewsThrissur News

അരക്കോടി വില മതിക്കുന്ന ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ.

തൃശൂർ : അരക്കോടി വില മതിക്കുന്ന ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ. ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസ്സിൽ  പാലക്കാട് ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും തൃശൂർ  ആർപിഎഫും തൃശൂർ എക്സൈസ് റേഞ്ചും സംയുക്തമായ നടത്തിയ പരിശോധനയിലാണ് അരക്കോടി രൂപ വില വരുന്ന 500 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ കുണ്ടന്നൂർ വടക്കുംമുറി സ്വദേശി മുഹമ്മദ് റഫീഖ്.വി.എം അറസ്റ്റിലായത്.

സംയുക്ത പരിശോധനയ്ക്കിടയിൽ  വിശാഖപട്ടണത്തു നിന്നും ആലുവയ്ക്ക് എസ്-1 കോച്ചിൽ ജനറൽ ടിക്കറ്റ്റ്റുമായി യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് റഫീക്കില്‍ സംശയം തോന്നിയ സംഘം തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി റഫീക്കിന്റെ ഷോൾഡർ ബാഗ് പരിശോധിച്ചപ്പോൾ ആണ അരക്കിലൊ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആർപിഎഫ് പാലക്കാട് ക്രൈം ഇന്റലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർ എ.പി.അജിത് അശോക്, തൃശൂർ ആർപിഎഫ് സബ് ഇൻസ്പെക്ടർ വി.പി.ഇൻതീഷ്, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജിത് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തൃശൂർ ആർപിഎഫ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ എം.എസ്.പ്രദീപ്കുമാർ, പാലക്കാട് ആർ പി എഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഹെഡ്കോൺസ്റ്റബിൾ എൻംഅശോക്, തൃശൂർ ആർപിഎഫ്  ഹെഡ് കോൺസ്റ്റബിൾ അജീഷ്.കെ.കൃഷ്ണൻ കോൺസ്റ്റബിൾ കെ.മധുസൂദനൻ എന്നിവരാണുണ്ടായിരുന്നത്.

Related posts

നടുവിൽക്കര തേപറമ്പിൽ അലി അഹമ്മദ്‌ മകൻ മുജീബ് നിര്യാതനായി.

murali

ബൈക്ക് തെന്നിമറിഞ്ഞ് ബൈക്ക് യാത്രികന് പരിക്കേറ്റു.

murali

ആറാട്ടുപുഴ പൂരം 8.40 കോടി രൂപയ്ക്ക് ഇൻഷുർ ചെയ്തു.

murali
error: Content is protected !!