September 19, 2024
NCT
KeralaNewsThrissur News

പാലിയേക്കരയിൽ വാഹന പരിശോധനക്കിടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി.

തൃശ്ശൂർ : പാലിയേക്കരയിൽ വാഹന പരിശോധനക്കിടെ പിക്കപ്പിൽ കടത്തിയ ആയിരക്കണക്കിന് പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. സംഭവത്തില്‍ വാഹനത്തിൻ്റെ ഡ്രൈവർ മണ്ണാർക്കാട് തരിശപ്പാടം സ്വദേശി സുലൈമാന്‍ (46) പിടിയിലായി. പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ചായിരുന്നു ഇരിങ്ങാലക്കുട എക്സൈസ് നടത്തിയ പരിശോധനയിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

പഴവർഗങ്ങൾ കൊണ്ടുപോകുന്ന പ്ലാസ്റ്റിക് പെട്ടികൾക്കിടയിൽ ചാക്കുകളിലാക്കിയാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിയിരുന്നത്. 16,500 പാക്കറ്റ് ഹാൻസ്, 3,055 പാക്കറ്റ് കൂൾ,960 പാക്കറ്റ് സ്വാഗത് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ പി.സുരേഷിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർ നടപടികൾക്കായി പ്രതിയെയും പുകയില ഉൽപ്പന്നങ്ങളും പുതുക്കാട് പോലീസിന് കൈമാറി.

Related posts

അഴിമതിയെ ദേശ വൽക്കരിച്ച ഗവണ്മെന്റായി മാറി ബിജെപി ഗവണ്മെന്റ് -കെ ദിലീപ്കുമാർ.

murali

വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ അങ്കമാലി സ്വദേശി അറസ്റ്റിൽ.

murali

ബൈക്കും കാറും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവ് ബസ് കയറി മരിച്ചു.

murali
error: Content is protected !!