September 20, 2024
NCT
KeralaNewsThrissur News

അഴിമതിയെ ദേശ വൽക്കരിച്ച ഗവണ്മെന്റായി മാറി ബിജെപി ഗവണ്മെന്റ് -കെ ദിലീപ്കുമാർ.

തൃപ്രയാർ : അഴിമതിയെ ദേശവൽക്കരിച്ച ഗവണ്മെന്റയി മാറി ബിജെപി യുടെ കേന്ദ്ര ഗവണ്മെന്റ് എന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ ദിലീപ് കുമാർ പറഞ്ഞു.
കുത്തക മുതലാളിമാർക്ക് രാജ്യത്തെ തീറെഴുതി കൊടുത്തും അഴിമതി നടത്തിയും പൗരത്വ നിയമം അടക്കം ഇന്ത്യയെ രണ്ടായി വിഭജിക്കാൻ നോക്കുന്ന കേന്ദ്ര ഭരണത്തിനെതിരെയും അഴിമതിയും ദൂർത്തും മാത്രമാക്കിയ സംസ്ഥാന സർക്കാരിന്റെയും ജനദ്രോഹ നയങ്ങൾക്കെതിരെ ജനം യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിച്ചു വിധി എഴുതുമെന്നും കെ ദിലീപ് കുമാർ അഭിപ്രായപെട്ടു.

യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരനെ വിജപ്പിക്കണമെന്ന് ആവിശ്യപ്പെട്ട നടത്തിയ യു ഡി എഫ് നാട്ടിക പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു ഡിസിസി ജനറൽ സെക്രട്ടറി കെ ദിലീപ് കുമാർ.  യു ഡി എഫ് നാട്ടിക പഞ്ചായത്ത്‌ ചെയർമാൻ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ എ കബീർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എ ഹാറൂൺ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ, നൗഷാദ് ആറ്റുപറമ്പത്ത്, വി ആർ വിജയൻ,എ എൻ സിദ്ധപ്രസാദ് എന്നിവർ സംസാരിച്ചു. പി എച് മുഹമ്മദ്‌, പി വിനു, ടി വി ഷൈൻ, സി എസ് മണികണ്ഠൻ, പി കെ നന്ദനൻ, റീന പതമനാഭൻ, ജയസത്യൻ, രഹന ബിനീഷ്, ബിന്ദു പ്രദീപ്‌, റസീന ഖാലിദ്, കെ ആർ ദാസൻ, ശ്രീദേവി മാധവൻ, കെ കെ മാമദ്, പി കെ ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.

യു ഡി എഫ് നാട്ടിക പഞ്ചായത്ത്‌ തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ ആയി പി എം സിദ്ദിഖിനെയും, വർക്കിങ് ചെയർമാൻ ആയി വി ആർ വിജയനെയും ജനറൽ കൺവീനർ ആയി കെ എ കബീറിനെയും ട്രഷറർ ആയി പി എം സുബ്രമുണ്യനെയും തെരെഞ്ഞെടുത്തു.

Related posts

ശക്തന്‍ ബസ്സ് സ്റ്റാന്‍ഡും, പരിസരവും ഗതാഗത യോഗ്യമാക്കുക : ബിഎംഎസ്

murali

സുഹൃത്തുക്കളുമൊത്ത് പ്രഭാത സവാരിക്കിടയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.

murali

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവിന് 18 വർഷം തടവ്.

murali
error: Content is protected !!