NCT
KeralaNewsThrissur News

സുഹൃത്തുക്കളുമൊത്ത് പ്രഭാത സവാരിക്കിടയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.

ഏങ്ങണ്ടിയൂർ : സുഹൃത്തുക്കളുമൊത്ത് പ്രഭാത സവാരിക്കിടയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഏങ്ങണ്ടിയൂർ പുളിക്കകടവ് അന്തിക്കാട്ട് വീട്ടിൽ പ്രഭാകരന്റെ മകൻ പ്രേമൻ (പ്രേംകുമാർ 44 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പുളിക്കകടവ് പാലത്തിൽ സവാരിക്കിടയിലാണ് കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പൊതുരംഗത്ത് സജീവ സാനിദ്ധ്യവും, കോൺഗ്രസ് മണ്ഡലം ഭാരവാഹിയും, ബി.എൽ. എസ് ക്ലബ്ബ് സജീവാംഗവുമായിരുന്നു. അമ്മ : സരസ്വതി. ഭാര്യ: സബിത. ഏക മകൾ: പാർവണ (തൃത്തല്ലൂർ ഭവൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മുന്നാം ക്ലാസ് വിദ്യാർഥിനി) സഹോദരൻ : പ്രസാദ്.

Related posts

ടി.എം. നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി.

murali

മഴുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ.

murali

പോലീസ് ക്വാർട്ടേഴ്സിൽ മോഷണം.

murali
error: Content is protected !!