September 19, 2024
NCT
NewsKeralaThrissur News

ചാലക്കുടിയില്‍ പിക്കപ്പ് വാന്‍ സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു.

ചാലക്കുടിയില്‍ പിക്കപ്പ് വാന്‍ സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന മോതിരക്കണ്ണി സ്വദേശിനി 35 വയസ്സുള്ള റീന മാളിയേക്കൽ ആണ് മരിച്ചത്. പോട്ട ആശ്രമം ജംഗ്ഷനിൽ സർവീസ് റോഡിൽ ആയിരുന്നു അപകടം. അമിത വേഗത്തിലെത്തിയ പിക് അപ്പ് വാന്‍ റീന ഓടിച്ചിരുന്ന സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

വെെകിട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ചേര്‍ന്ന് റീനയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ചാലക്കുടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Related posts

മണപ്പുറം സമീക്ഷ ഈ വർഷത്തെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

murali

കാറ്റാടി മരം ദേഹത്തേക്ക് മറിഞ്ഞു വീണു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു.

murali

പ്രകൃതിയും, കർഷകന്റെ മനസ്സുമറിഞ്ഞ് മണ്ണിൽ പൊന്നുവിളയിക്കാനൊരുങ്ങി നാട്ടിക എസ്.എൻ. കോളേജിലെ എൻ.എസ്.എസ്. വിദ്യാർഥികൾ.

murali
error: Content is protected !!