September 19, 2024
NCT
KeralaNewsThrissur News

കോഴിക്കട കേന്ദ്രീകരിച്ച് ലഹരി കച്ചവടം; അസം സ്വദേശി പൊലിസ് പിടിയില്‍.

ഒല്ലൂര്‍ ഇളംതുരുത്തിയില്‍ കോഴിക്കട കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിയ അസം സ്വദേശി പൊലിസ് പിടിയില്‍. അസമയത്തും കോഴി കടയില്‍ തിരക്ക് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കട കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടക്കുന്നതായി ഉള്ള സൂചന പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അസാം സ്വദേശിയായ മുഹമ്മദ് ദുലാല്‍ ഹുസൈന്‍ (31) എന്നയാളെ ബ്രൗണ്‍ ഷുഗറുമായി പിടിയിലായത്.

ഒല്ലൂര്‍ പൊലീസും, തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌കോഡും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ ഒല്ലൂര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ സുഭാഷ്. എം, ജയന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പ്രദീഷ്, ലഹരി വിരുദ്ധ സ്‌ക്വാഡിലെ സബ് ഇന്‍സ്പെക്ടര്‍ സുവ്രതകുമാര്‍.എന്‍ജി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ജീവന്‍, ടി വി, വിപിന്‍ ദാസ് എന്നിവരും ഉണ്ടായിരുന്നു.

Related posts

തൃശൂർ പൂരം; തിരുവമ്പാടി വിഭാഗത്തിന്റെ ചമയ പ്രദർശനത്തിന് തുടക്കമായി.

murali

തളിക്കുളത്ത് ഓട്ടോ ഇടിച്ച് വയോധികൻ മരിച്ചു.

murali

വോട്ടെണ്ണൽ; ജില്ലയിൽ 1,400 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

murali
error: Content is protected !!