September 19, 2024
NCT
NewsKeralaThrissur News

മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു.

പറവൂർ : മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. വടക്കൻ പറവൂർ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ (64) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനു (34) വിനെ കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഷാനുവും സെബാസ്റ്റ്യനും തമ്മില്‍ വഴക്കു പതിവായിരുന്നുവെന്ന് ഷാനുവിന്റെ ഭർത്താവ് സിനോജ് പറഞ്ഞു.

ഫാക്ടിലെ കരാർ ജോലിക്കാരനായ സിനോജ് രാവിലെ ജോലിക്കുപോയ ശേഷം എട്ടു മണിക്ക് ഷാനുവിനെ വിളിച്ചിരുന്നെന്നും അപ്പോള്‍ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും സിനോജ് പറഞ്ഞു. ഇരുവർക്കും ഇരട്ടക്കുട്ടികളാണുള്ളത്. ഇവര്‍ സ്കൂളില്‍പോയശേഷം ഷാനു വീട്ടില്‍ ഒറ്റക്കുള്ളപ്പോഴായിരുന്നു സെബാസ്റ്റ്യന്റെ ആക്രമണം.

തുടർന്ന് ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയില്‍. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തീകരിച്ചശേഷം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോർട്ടം നടത്തും.

Related posts

വെള്ളാങ്ങല്ലൂർ ഡയമണ്ട് ഗ്ലാസ് ഹൗസ് ഉടമ ഗ്രേജു നിര്യാതനായി.

murali

കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിക്കുന്നത് കടുത്ത അനീതി : നാട്ടിക പോസ്റ്റ്‌ ഓഫീസിനു മുൻപിൽ ധർണ്ണ നടത്തിയും ബഡ്ജറ്റ് കീറിയെറിഞ്ഞും കോൺഗ്രസ്‌ സമരം.

murali

കൊടുങ്ങല്ലൂരിൽ വൻ കഞ്ചാവ് വേട്ട; 130 കിലോ കഞ്ചാവുമായി അന്തിക്കാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!