NCT
KeralaNewsThrissur News

അരിമ്പൂരിൽ കൂട്ടറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.

അരിമ്പൂർ : എറവ് കപ്പൽ പള്ളിക്കു സമീപം സ്‌കൂട്ടറും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. മനക്കൊടി സ്വദേശി രവിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. കാഞ്ഞാണി ഭാഗത്തു നിന്നും സംസ്കാര ചടങ്ങുകൾക്ക് ശേഷം മടങ്ങി വന്നിരുന്ന ഐവർ മഠത്തിന്റെ പിക്ക് അപ്പ് വാൻ സ്‌കൂട്ടറിലിടിച്ചാണ് അപകടം.

സ്‌കൂട്ടർ റോഡിനു കുറുകെ വട്ടംതിരിച്ചപ്പോളാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ രവി സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണു. അശ്രദ്ധമായ ഡ്രൈവിംഗ് മൂലം നിരവധി അപകടങ്ങളാണ് എറവ് മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

Related posts

ഞായറാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം: തൃശൂർ – കൊടുങ്ങല്ലൂർ റോഡ് കോൺക്രീറ്റിംഗ് വീണ്ടും തുടങ്ങുന്നു.

murali

ഗുരുവായൂരിൽ ആറു വയസ്സുകാരിയെ കാറിൽ പൂട്ടിയിട്ട് ദമ്പതികളുടെ ക്ഷേത്രദർശനം; പോലീസ് എത്തി കുട്ടിയെ രക്ഷപ്പെടുത്തി.

murali

അമിത പലിശ വാഗ്ദാനം; നിക്ഷേപ തട്ടിപ്പു കേസിൽ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!