NCT
KeralaNewsThrissur News

അഞ്ച് വയസ്സുകാരി തൊട്ടിലിൻ്റെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു.

പത്തനംതിട്ട :  അഞ്ച് വയസ്സുകാരി തൊട്ടിലിൻ്റെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. കോന്നി ചെങ്ങറ സൊസൈറ്റിപ്പടി ഹരി വിലാസത്തിൽ ഹരിയുടേയും, നീതുവിൻ്റേയും മകൾ ഹൃദ്യയാണ് മരിച്ചത്. ഇളയ സഹോദരിക്കായി വീട്ടിനുള്ളിൽ തയ്യാറാക്കിയിരുന്ന തൊട്ടിലിൻ്റെ കയറിൽ കുരുങ്ങുകയായിരുന്നു.

വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. കോന്നി താലൂക്ക് ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോന്നി ഐരവൺ എം. കെ എം സ്കൂളിലെ യു കെ ജി വിദ്യാർത്ഥിനിയാണ് ഹൃദ്യ.

Related posts

അയ്യന്തോളിൽ ബുള്ളറ്റ് ഗോഡൗണിന് തീപ്പിടിച്ച് മൂന്ന് ആഡംബര വണ്ടികൾ കത്തി നശിച്ചു.

murali

മകളുടെ മരണത്തിൽ മനംനൊന്ത് അച്ഛനും ജീവനൊടുക്കി.

murali

ചാവക്കാട് – മുല്ലശ്ശേരി റൂട്ടിൽ സ്വകാര്യ ബസിൽ യാത്രക്കാരന്റെ പഴ്സ് മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ.

murali
error: Content is protected !!