June 23, 2024
NCT
KeralaNewsThrissur News

അയ്യന്തോളിൽ ബുള്ളറ്റ് ഗോഡൗണിന് തീപ്പിടിച്ച് മൂന്ന് ആഡംബര വണ്ടികൾ കത്തി നശിച്ചു.

തൃശ്ശൂർ : അയ്യന്തോളിൽ ബുള്ളറ്റ് ഗോഡൗണിന് തീപ്പിടിച്ച് മൂന്ന് വണ്ടികൾ കത്തി നശിച്ചു. അയ്യന്തോൾ തേഞ്ചിത്തുക്കാവ് ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ജാവ ബുള്ളറ്റ് കമ്പനിയുടെ ഗോഡൗണിനാണ് തീ പടർന്നത്. വിലകൂടിയ മൂന്ന് ബുള്ളറ്റുകള്‍ ആണ് പൂർണമായും കത്തിയമർന്നത്.

ഇന്നലെ രാത്രിയിലാണ് സംഭവം. ഷോർട്ട് സര്‍ക്ക്യൂട്ട് ആണ് തീ പിടത്തത്തിനെ കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ അഗ്നി രക്ഷാ വിഭാഗം എത്തി ഏറെ ശ്രമത്തിന് ശേഷമാണ് തീ അണച്ചത്.

അവധി ദിവസം ആയിരുന്നതിനാൽ സ്ഥാപനം പ്രവർത്തിച്ചിരുന്നില്ല. ജീവനക്കാരും ഉണ്ടായിരുന്നില്ല. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വഴി യാത്രക്കാരാണ് സംശയം നാട്ടുകാരോട് പറഞ്ഞത്. പോലീസിനെ വിവരമറിയിച്ചു.

Related posts

തൃശൂർ പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു.

murali

കവി കുഞ്ഞുണ്ണി മാസ്റ്റർ 97-ാം ജന്മദിനാചരണം നടത്തി.

murali

ഭരണസമിതിക്കെതിരെ കോൺഗ്രസ് നടത്തുന്ന തെറ്റായ പ്രചരണങ്ങൾ – തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത

murali
error: Content is protected !!