September 19, 2024
NCT
KeralaNewsThrissur News

പൊന്നാനിയിൽ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി ആറ് പേർ പിടിയിൽ.

മലപ്പുറം : പൊന്നാനി വെളിയംകോട് ഇന്നോവ കാറില്‍ നിന്നും കഞ്ചാവ് പിടികൂടി. ഇന്നോവയില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി 6 പേരാണ് പിടിയിലായത്. പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ പവിത്ത് (26), സാലിഹ് (26), ഷെഫീക്ക് (28), ഷബീർ (28), സലീം (26), സുമേഷ് (25) എന്നിവരാണ് പിടിയിലായത്.

വിശാഖ പട്ടണത്ത് നിന്നും കോയമ്പത്തൂർ വഴി പാലപ്പെട്ടി ഭാഗത്തേക്ക് വിതരണത്തിന് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. പെരുമ്പടപ്പ് പൊലീസിൻ്റെയും മലപ്പുറം എസ്പിക്ക് കീഴിലെ സ്പെഷ്യല്‍ സ്ക്വാഡിൻ്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Related posts

വലപ്പാട് പഞ്ചായത്ത്‌ ഇനി മുതൽ ക്യാമറ നിരീക്ഷണത്തിൽ.

murali

കയ്‌പമംഗലം പഞ്ചായത്തിൽ കുടിവെളളമില്ല, റോഡിലെ വെളളക്കെട്ടിൽ കുളിച്ച് യുവാവിന്റെ്റെ പ്രതിഷേധം.

murali

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു.

murali
error: Content is protected !!