NCT
KeralaNewsThrissur News

കയ്‌പമംഗലം പഞ്ചായത്തിൽ കുടിവെളളമില്ല, റോഡിലെ വെളളക്കെട്ടിൽ കുളിച്ച് യുവാവിന്റെ്റെ പ്രതിഷേധം.

കയ്‌പമംഗലം : റോഡിലെ പൈപ്പ് പൊട്ടി ആഴ്‌ചകൾ കഴിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ടവർ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ച്, റോഡിലെ വെള്ളക്കട്ടിലിരുന്ന് കുളിച്ച് യുവാവിന്റെ്റെ പ്രതിഷേധം.

കയ്‌പമംഗലം പഞ്ചായത്തിലെ മൂന്നുപീടിക ബീച്ച് റോഡിൽ എം. ഐ. സി. റോഡിലേയ്ക്ക് തിരിയുന്ന ഭാഗത്താണ് പൈപ്പ് പൊട്ടിയത്. ആഴ്‌ചകളായി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാതായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

പരിസരവാസിയും പൊതുപ്രവർത്തകനുമായ രായംമരക്കാർ വീട്ടിൽ ഷെഫീക്കാണ് വേറിട്ട സമരവുമായി രംഗത്തിറങ്ങിയത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ തുടങ്ങിയ സമരം തുടരുകയാണ്, ഉത്തരവാതിത്തപ്പെട്ടവർ ആരും എത്താതെ സമരം നിർത്തില്ലെന്ന് ഷഫീക്ക് പറഞ്ഞു

Related posts

ദമ്പതികൾ ഷോക്കേറ്റ് മരിച്ചു.

murali

പോക്സോ കേസുകളിൽ 52കാരന് 240 വർഷം കഠിന തടവ്. ഒരു കേസിൽ 130 വര്‍ഷം തടവ്, അടുത്ത കേസിൽ 110 വർഷം.

murali

എസ് എസ് എൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, വനിതാ സംഗമവും നടത്തി.

murali
error: Content is protected !!