September 19, 2024
NCT
KeralaNewsThrissur News

വി.എസ്.സുനില്‍കുമാറിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് ടി.എന്‍.പ്രതാപന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.

തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാറിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റും എംപിയുമായ ടി.എന്‍.പ്രതാപന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.

തൃപ്രയാര്‍ ക്ഷേത്രത്തിന്റെയും തൃപ്രയാര്‍ തേവരുടെയും ചിത്രമുള്ള ഫ്ളക്സ് ബോര്‍ഡ് നാട്ടിക നിയോജകമണ്ഡലത്തിലെ ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ 87-ാം ബൂത്ത് ചിറയ്ക്കല്‍ സെന്ററില്‍ സ്ഥാപിച്ചതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

മത സ്ഥാപനങ്ങളുടെയും മത ചിഹ്നങ്ങളുടെയും ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. അന്വേഷണം നടത്തി ചട്ടം ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. ജില്ല ഇലക്ഷന്‍ ഓഫീസര്‍കൂടിയായ ജില്ല കലക്ടര്‍ വി.ആര്‍.കൃഷ്ണതേജയ്ക്കും പരാതി നല്‍കിയിട്ടുണ്ട്

Related posts

കാളമുറിയിൽ ലോറികൾ കൂട്ടിയിടിച്ചു: ആർക്കും പരിക്കില്ല.

murali

തൃപ്രയാറിൽ വാഹനാപകടം; ഡ്രൈവർക്ക് പരിക്ക്.

murali

യുവാവിനെ കാറിനുള്ളില്‍ കഴുത്തറത്തനിലയില്‍ കണ്ടെത്തിയ സംഭവം; ആസൂത്രിതമായ കൊലപാതകമെന്ന് പ്രാഥമിക നിഗമനം.

murali
error: Content is protected !!