നാട്ടിക : പഠനകാല സമരണകൾ പങ്ക് വെച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ. നാട്ടിക ശ്രീ നാരായണ കോളേജിൽ ആവേശകരമായ സ്വീകരണം നൽകി വിദ്യാർത്ഥികൾ. 84, 85 കാലഘട്ടത്തിൽ താൻ പ്രീഡിഗ്രിക്ക് പഠിച്ച നാട്ടിക എസ് എൻ കോളേജിൽ വോട്ട് അഭ്യർത്ഥിച്ച് വീണ്ടും എത്തിയപ്പോഴാണ് എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ തൻ്റെ ഓർമകൾ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവരുമായി പങ്ക് വെച്ചത്.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആവേശകരമായ മുദ്രാവാക്യം വിളിച്ചും. പടക്കം പൊട്ടിച്ചുമാണ് സ്ഥാനാർത്ഥിയെ എതിരേറ്റത്. കൈ കൊടുത്തും ഒപ്പം നിന്ന് സെൽഫിയെടുത്തും വിദ്യാർത്ഥികൾ സ്ഥാനാർത്ഥിക്കൊപ്പം കോളേജ് ക്യാമ്പസിനുള്ളിൽ നടന്നു നീങ്ങി. തുടർന്ന് തൃപ്രയാർ ശ്രീരാമ പോളിടെക്നികിൽ എത്തിയ വി എസ് സുനിൽകുമാറിന് വൻ വരവേൽപ്പാണ് വിദ്യാർത്ഥികൾ ഒരുക്കിയത്. ഓരോ ക്ലാസ് മുറികളിലും കയറി വിദ്യാർത്ഥികളുമായി സംസാരിച്ചും പരിചയം പുതുക്കിയുമാണ് സ്ഥാനാർത്ഥി തിരിച്ച് പോയത്.
തിങ്കളാഴ്ച പകൽ മൂന്ന് മണിയോടെയാണ് സ്ഥാനാർത്ഥി എസ് എൻ കോളേജിൽ എത്തിയത്.പോളി ടെക്നിക്കിലെ സന്ദർശനത്തിന് ശേഷം ഗോകുലം പബ്ലിക്ക് സ്കൂളിലേക്ക് പോയി. നേതാക്കളായ കെ പി സി സന്ദീപ്,എം ആർ ദിനേശൻ, എം സ്വർണ്ണലത, രജനി ബാബു,എസ് എഫ് ഐ , എ ഐ എസ് എഫ് നേതാക്കളായ ബി എസ് ജ്യോത്സന, അലോക് മോഹൻ, അമൃത, പി വി വിഗിൻ, അശ്വിൻ ബോസ്, റിത്തിക് രമേഷ്, അഖിലേഷ്,എസ് എൻ കോളേജ് യൂണിറ്റ് സെക്രട്ടറി അഭിനന്ദ് കൃഷ്ണ, പ്രസിഡന്റ് അഭിനവ് നികുലേസൻ, യൂണിയൻ ചെയർമാൻ മന്യ മനോജ്, ശ്രീരാമ പോളിടെക്നിക് യൂണിറ്റ് സെക്രട്ടറി റിജിൻ സജി, പ്രസിഡന്റ് പി എ അഭിജിത്ത് യൂണിയൻ ചെയർമാൻ ഇ എസ് ശ്രേയസ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു
