NCT
KeralaNewsThrissur News

കവി കുഞ്ഞുണ്ണി മാഷുടെ പതിനെട്ടാം ചരമ വാര്‍ഷിക ദിനമായ ഇന്ന് അനുസ്മരണ പരിപാടി നടത്തും.

വലപ്പാട് : കവി കുഞ്ഞുണ്ണി മാഷുടെ പതിനെട്ടാം ചരമ വാര്‍ഷിക ദിനമായ ഇന്ന് (ചൊവ്വാഴ്ച) കേരള സാഹിത്യ അക്കാദമിയും വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരക ഭരണ സമിതിയും ചേര്‍ന്ന് അനുസ്മരണ പരിപാടി നടത്തും. രാവിലെ പത്തിന് കുഞ്ഞുണ്ണി മാഷുടെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചനയുണ്ടാകും.

10.15-ന് കുഞ്ഞുണ്ണി മാഷ് സ്മാരകത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സി.സി. മുകുന്ദന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷയാകും. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Related posts

രണ്ടരവയസുകാരിയുടെ മരണം; പിതാവ് പൊലീസ് കസ്റ്റഡിയില്‍

murali

തളിക്കുളത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി.

murali

ഒമ്പതാം ക്ലാസുകാരന് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ.

murali
error: Content is protected !!