September 19, 2024
NCT
KeralaNewsThrissur News

ഗൃഹനാഥന്റെ മരണം: കൊലപാതകം. സംഭവത്തിൽ മകൻ അറസ്റ്റിൽ.

ചാലക്കുടി  :  ചികിത്സയിലിരിക്കെ മരിച്ച ഗൃഹനാഥന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പോട്ടോക്കാരൻ വർഗീസ് ആണ് മരിച്ചത്. കോണിപ്പടിയിൽ നിന്ന് വീണ് ചികിത്സയിലിരിക്കെ മരണമെന്നായിരുന്നു മകൻ ധരിപ്പിച്ചത്. സംഭവത്തിൽ മകൻ പോൾ വർഗീസ് അറസ്റ്റിൽ.  ചാലക്കുടി പരിയാരം സ്വദേശി വർഗീസിനെ കൊലപ്പെടുത്തിയതിനാണ് മകൻ പോളിനെ പൊലീസ് കഴി‍ഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ലഹരിക്ക് അടിമയായ പോൾ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പോൾ പിതാവ് വർ​ഗീസിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ വീട്ടുജോലിക്കാരനും പോളിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.

Related posts

ഭാരതപ്പുഴയില്‍ തീപിടുത്തം; കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.

murali

ഏനാമാവ് പള്ളികടവിൽ അനധികൃത നിർമ്മാണങ്ങൾ പഞ്ചായത്ത് അധികൃതർ പൊളിച്ചു മാറ്റി. 

murali

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ജയിൽ പുള്ളിയുടെ സുഹൃത്തുക്കള്‍ മര്‍ദിച്ചു.

murali
error: Content is protected !!