NCT
KeralaNewsThrissur News

ഗൃഹനാഥന്റെ മരണം: കൊലപാതകം. സംഭവത്തിൽ മകൻ അറസ്റ്റിൽ.

ചാലക്കുടി  :  ചികിത്സയിലിരിക്കെ മരിച്ച ഗൃഹനാഥന്റേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പോട്ടോക്കാരൻ വർഗീസ് ആണ് മരിച്ചത്. കോണിപ്പടിയിൽ നിന്ന് വീണ് ചികിത്സയിലിരിക്കെ മരണമെന്നായിരുന്നു മകൻ ധരിപ്പിച്ചത്. സംഭവത്തിൽ മകൻ പോൾ വർഗീസ് അറസ്റ്റിൽ.  ചാലക്കുടി പരിയാരം സ്വദേശി വർഗീസിനെ കൊലപ്പെടുത്തിയതിനാണ് മകൻ പോളിനെ പൊലീസ് കഴി‍ഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ലഹരിക്ക് അടിമയായ പോൾ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പോൾ പിതാവ് വർ​ഗീസിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ വീട്ടുജോലിക്കാരനും പോളിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.

Related posts

മൂർക്കനാട് ഇരട്ടക്കൊലപാതക കേസിൽ ഒരു വർഷമായി ഒളിവിലായിരുന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിൽ നിന്നും പിടികൂടി.

murali

വലപ്പാട് ഗ്രാമ പഞ്ചായത്തിൽ വനിതാ ഫിറ്റ്നസ് സെന്റർ പ്രവർത്തനം ആരംഭിച്ചു.

murali

കാറും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്.

murali
error: Content is protected !!